വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്‌പെയിനില്‍ ബാഴ്‌സയ്ക്കും റയലിനും ഷോക്ക്!! ഞെട്ടിക്കുന്ന തോല്‍വി, 2015നു ശേഷമാദ്യം

ബാഴ്‌സയെ ലെഗന്‍സും റയലിനെ സെവിയ്യയുമാണ് പരാജയപ്പെടുത്തിയത്

By Manu

മാഡ്രിഡ്: സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കും മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിനും ഞെട്ടിക്കുന്ന തോല്‍വി. എവേ മല്‍സരത്തില്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തുള്ള ലെഗനെസാണ് ബാഴ്‌സയെ ഹോം മാച്ചില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു അട്ടിമറിച്ചത്. മറ്റൊരു എവേ മല്‍സരത്തില്‍ റയലിനെ സെവിയ്യ നാണംകെടുത്തുകയായിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ വമ്പന്‍ ജയമാണ് സെവിയ്യ കൊയ്തത്.

1

2015 ജനുവരിക്കു ശേഷം ഇതാദ്യമായാണ് ബാഴ്‌സയ്ക്കും റയലിനും ലീഗില്‍ ഒരേ ദിവസം തോല്‍വി നേരിടുന്നത്. ലെഗനസിനെതിരേ കഴിഞ്ഞ ദിവസം ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ബാഴ്‌സ തോല്‍വിയിലേക്കു വീണത്. 12ാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീഞ്ഞോയുടെ ഗോൡ ബാഴ്‌സ അക്കൗണ്ട് തുറന്നിരുന്നു. നബീല്‍ എല്‍ സര്‍ (52), ഓസ്‌കര്‍ റോഡ്രിഗസ് (53) എന്നിവരിലൂടെ ഗോളുകള്‍ മടക്കി ലെഗനസ് ബാഴ്‌സയെ സ്തബ്ധരാക്കി. അതേസമയം, ആദ്യപകുതിയില്‍ നാലു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ആന്ദ്രെ സില്‍വയുടെ മികവിലാണ് സെവിയ്യ റയലിനെ തരിപ്പണമാക്കിയത്. 17, 21 മിനിറ്റുകളിലായിരുന്നു സില്‍വയുടെ ഗോളുകള്‍. വിസാം ബെന്‍ യെഡര്‍ മൂന്നാം ഗോളിന് അവകാശിയായി.

സച്ചിന്‍ പോയാലെന്താ, ബ്ലാസ്‌റ്റേഴ്‌സിന് മോഹന്‍ലാല്‍ പുതിയ അംബാസഡര്‍; പുതിയ ജഴ്‌സിയുംസച്ചിന്‍ പോയാലെന്താ, ബ്ലാസ്‌റ്റേഴ്‌സിന് മോഹന്‍ലാല്‍ പുതിയ അംബാസഡര്‍; പുതിയ ജഴ്‌സിയും

ബാലണ്‍ ഡിയോര്‍: നെയ്മര്‍ ഇനി നാണംകെടാനില്ല!! സൂപ്പര്‍ താരത്തിന് സംഭവിച്ചത്... ഒറ്റ വോട്ട് പോലുമില്ല ബാലണ്‍ ഡിയോര്‍: നെയ്മര്‍ ഇനി നാണംകെടാനില്ല!! സൂപ്പര്‍ താരത്തിന് സംഭവിച്ചത്... ഒറ്റ വോട്ട് പോലുമില്ല

അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ മുന്‍നിര ടീമുകളെല്ലാം ജയിച്ചു കയറി. നിലവിലെ ജേതാക്കളായ യുവന്റസ് 2-0ന് ബൊളോനയെയും എഎസ് റോമ 4-0നു ഫ്രോസിനോണിനെയും നാപ്പോളി 3-0നു പാര്‍മയെയും പരാജയപ്പെടുത്തി. ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ട് എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കു നേണ്‍ബെര്‍ഗിനെ നാണംകെടുത്തി. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 4-1ന് റെയിംസിനെ തോല്‍പ്പിച്ചു.

Story first published: Thursday, September 27, 2018, 10:33 [IST]
Other articles published on Sep 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X