Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയം, ടോപ് ത്രിയിലേക്ക് കയറി റയല്‍; ബാഴ്‌സയെ വിടാതെ അത്‌ലറ്റികോ... ഡോട്മുണ്ട് മുന്നോട്ട് തന്നെ

മാഡ്രിഡ്/മ്യൂണിക്ക്/റോം: വിജയത്തോടെ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 20ാം റൗണ്ട് മല്‍സരത്തില്‍ റയല്‍ 2-0ന് സെവിയ്യയെ പരാജയപ്പെടുത്തുകയായിരുന്നു. കാസ്മിറോ, ലുക്കാ മോഡ്രിച്ച് എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ മുന്‍ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ് 3-0ന് ഹ്യുസെക്കയെയും വലന്‍സിയ 2-1ന് സെല്‍റ്റയെയും തോല്‍പ്പിച്ചു.

36 പോയിന്റുമായാണ് റയല്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. എന്നാല്‍, 20ാം റൗണ്ടിലെ വിജയത്തോടെ അത്‌ലറ്റികോ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയുമായുള്ള പോയിന്റ് അകലം രണ്ടാക്കി കുറച്ചു. നിലവില്‍ 19 മല്‍സരങ്ങളില്‍ നിന്ന് 43 പോയിന്റോടെയാണ് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 20 മല്‍സരങ്ങളില്‍ നിന്ന് 41 പോയിന്റാണ് അത്‌ലറ്റികോയ്ക്കുള്ളത്.

football

അതേസമയം, ജര്‍മന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ട് കുതിപ്പ് തുടരുകയാണ്. 18ാം റൗണ്ട് മല്‍സരത്തില്‍ ഡോട്മുണ്ട് 1-0ന് ലെയ്പ്‌സിങിനെ മറികടക്കുകയായിരുന്നു. ഇതോടെ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കുമായുള്ള പോയിന്റ് അകലം ഡോട്മുണ്ട് ആറാക്കി ഉയര്‍ത്തി. ഇറ്റാലിയന്‍ ലീഗില്‍ റോമ 3-2ന് ടൊറീനോയെയും പാര്‍മ 2-1ന് ഉഡിനെസിനെയും തോല്‍പ്പിച്ചപ്പോള്‍ ഇന്റര്‍മിലാന്‍-സാസുവോലോ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

Story first published: Sunday, January 20, 2019, 12:49 [IST]
Other articles published on Jan 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+