ഐ ലീഗ് ഫുട്‌ബോള്‍; റിയല്‍ കാശ്മീര്‍ കുതിക്കുന്നു, ചെന്നൈ സിറ്റിയെ അട്ടിമറിച്ചു
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ കാശ്മീരിന്റെ പ്രതിനിധികളായ റിയല്‍ കാശ്മീര്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കാശ്മീര്‍ കരുത്തരായ ചെന്നൈ സിറ്റിയെ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. ലീഗില്‍ ഒന്നാം സ്ഥാനത്ത് എതിരാളികളില്ലാതെ കുതിക്കുകയായിരുന്ന ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയായി പരാജയം.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 82-ാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്. മത്സരം സമനിലയില്‍ അവസാനിച്ചേക്കുമെന്ന ഘട്ടത്തില്‍ കാശ്മീരിന്റെ മുന്നേറ്റനിരതാരം നോഹറെ ക്രിസോയുടെ ഗോള്‍ കാശ്മീരിന്റെ ജയം ഉറപ്പിച്ചു. ചെന്നൈ ടീമിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയില്‍തന്നെ ഗോളാക്കി മാറ്റാവുന്ന സുവര്‍ണാവസരങ്ങളും ചെന്നൈയ്ക്ക് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
ആതിഥേയരായ കാശ്മീരിനും ഒട്ടേറെ ഗോളവസരങ്ങള്‍ ലഭിച്ചു. പലതവണയും ചെന്നൈ ടീമിനെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. എന്നാല്‍, 82-ാം മിനിറ്റില്‍ ഗോള്‍ വന്നതോടെ ചെന്നൈ കൂടുതല്‍ പ്രതിരോധത്തിലായി. ഗോള്‍ തിരിച്ചടിക്കാനുള്ള അവരുടെ ശ്രമങ്ങളും ഫലവത്തായില്ല. 14 മത്സരങ്ങളില്‍നിന്നും 28 പോയന്റ് വീതമുള്ള ചര്‍ച്ചില്‍ ബ്രദേഴ്സ് രണ്ടാമതും കശ്മീര്‍ മൂന്നാമതുമാണ്. ഇത്രയും മത്സരങ്ങളില്‍ 30 പോയന്റോടെ ചെന്നൈയാണ് ലീഗില്‍ മുന്നില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications