Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റ്യാനോക്ക് സിദാന്‍ വിശ്രമം നല്‍കിയതിന്റെ രഹസ്യം ഈ ലോകകപ്പ് നേടാന്‍ വേണ്ടിയാണ്, ആദ്യം ക്ലബ്ബ് അമേരിക്കയെ വീഴ്ത്തണം

ഒസാക: ഫിഫ ക്ലബ്ബ് ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പ് റെഡിയായി. ഡിസംബര്‍ പതിനാലിന് നടക്കുന്ന ആദ്യ സെമിയില്‍ മെക്‌സിക്കന്‍ ടീമായ ക്ലബ്ബ് അമേരിക്ക യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡിനെയും ഡിസംബര്‍ 15ന് നടക്കുന്ന രണ്ടാം സെമിയില്‍ ജാപനീസ് ക്ലബ്ബ് കാഷിമ അന്റ്‌ലേഴ്‌സ് കൊളംബിയന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ നാഷനലിനെയും നേരിടും. ഡിസംബര്‍ പതിനെട്ടന് ലൂസേഴ്‌സ് ഫൈനലും ഫൈനലും നടക്കും.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കന്‍ ടീം ക്ലബ്ബ് അമേരിക്ക 2-1ന് ഏഷ്യന്‍ ചാമ്പ്യന്‍മാരായ യോന്‍ബുക് മോട്ടോഴ്‌സിനെ പരാജയപ്പെടുത്തി. ജാപനീസ് ക്ലബ്ബായ കാഷിമ മറ്റൊരു ക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്ലബ്ബായ മമെലോദി സന്‍ഡൗണ്‍സിനെയും തോല്‍പ്പിച്ചു.

 fifa-world-cup-trophy

കൊറിയന്‍ ഫുട്‌ബോളിലെ കരുത്തരായ യോന്‍ബുക് മോട്ടോഴ്‌സ് കിം ബോ യുംഗിന്റെ ഗോളില്‍ ഇരുപത്തിമൂന്നാം മിനുട്ടില്‍ ക്ലബ്ബ് അമേരിക്കയെ പിറകിലാക്കി. എന്നാല്‍ സില്‍വിയോ റൊമേറോയുടെ ഇരട്ടഗോളുകളില്‍ കോണ്‍കകാഫ് പ്രതിനിധികള്‍ സെമി ബെര്‍ത് ഉറപ്പിച്ചു.

വ്യാഴാഴ്ച യോകോഹാമയിലാണ് റയല്‍ മാഡ്രിഡ്-ക്ലബ്ബ് അമേരിക്ക സെമി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ലാ ലിഗ മത്സരത്തില്‍ സിദാന്‍ വിശ്രമം അനുവദിച്ചത് ക്ലബ്ബ് ലോകകപ്പ് മത്സരം മുന്നില്‍ കണ്ടാണ്.

Story first published: Monday, December 12, 2016, 9:51 [IST]
Other articles published on Dec 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+