Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലു കളി, 20 ഗോള്‍!! സ്‌പെയിനില്‍ ഗോള്‍മഴ... പിഎസ്ജിയെ ഞെട്ടിച്ച് ലിയോണ്‍

മാഡ്രിഡ്/പാരീസ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഗോള്‍മഴയാണ് കഴിഞ്ഞ ദിവസം കണ്ടത്. വെറും നാലു മല്‍സരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 20 ഗോളുകളാണ് പിറന്നത്. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും പോയിന്റ് പട്ടികയലെ ഒന്നാംസ്ഥാനക്കാരായ ബാഴ്‌സലോണയുമാണ് ഗോളടിയില്‍ മല്‍സരിച്ചത്. ഹോംഗ്രൗണ്ടില്‍ ഡിപോര്‍ട്ടീവോ ലാ കൊരുണയെ റയല്‍ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കു നാണംകെടുത്തി. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു റയലിന്റെ സംഹാരതാണ്ഡവം. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗരെത് ബേല്‍ എന്നിവരെക്കൂടാതെ നാച്ചോ മോണ്‍ട്രിയലും റയലിനു വേണ്ടി ഇരട്ടഗോള്‍ നേടി. മറ്റൊരു ഗോള്‍ ലൂക്കാ മോഡ്രിച്ചിന്റെ വകയായിരുന്നു.

1

എവേ മല്‍സരത്തില്‍ റയല്‍ ബെറ്റിസിനെയാണ് ബാഴ്‌സ 5-0ന് മുക്കിയത്. ബാഴ്‌സയുടെ അഞ്ചു ഗോളും രണ്ടാംപകുതിയിലായിരുന്നു. ഇരട്ടഗോള്‍ വീതം നേടിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ലൂയിസ് സുവാരസുമാണ് ബാഴ്‌സയുടെ ജയം ആധികാരികമാക്കിയത്. ഇവാന്‍ റാക്കിറ്റിച്ചാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ സെല്‍റ്റാവിഗോ 2-1ന് റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചപ്പോള്‍ ലെഗന്‍സ്-അലാവസ് മല്‍സരം 2-2ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. 20 മല്‍സരങ്ങളില്‍ നിന്നു 20 പോയിന്റുമായി ബാഴ്‌സ ലീഗില്‍ ഒന്നാംസ്ഥാത്തു തുടരുകയാണ്. രണ്ടാമതുള്ള അത്‌ലറ്റികോ മാഡ്രിഡ് 12 പോയിന്റ് പിന്നിലാണ്.

2

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏക മല്‍സരത്തില്‍ ടോട്ടനം ഹോട്‌സ്പറിനെ സതാംപ്റ്റന്‍ 1-1നു തളച്ചു. ഇറ്റാലിയന്‍ ലീഗിലെ പ്രധാന മല്‍സരങ്ങളില്‍ എസി മിലാന്‍ 2-1ന് കാഗ്ലിയാരിയെയും നാപ്പോളി 1-0ന് അറ്റ്‌ലാന്റയെയും പരാജയപ്പെടുത്തി. ഇന്റര്‍മിലാന്‍-എഎസ് റോമ മല്‍സരം 1-1ന് സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ വിജയക്കുതപ്പ് ലിയോണിനു മുന്നില്‍ അവസാനിച്ചു. എവേ മല്‍സരത്തില്‍ ലിയോണ്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പിഎസ്ജിയെ ഞെട്ടിക്കുകയായിരുന്നു. ഇഞ്ചുറിടൈമില്‍ മെംഫിസ് ഡിപേയുടെ വകയായിരുന്നു ലിയോണിന്റെ വിജയഗോള്‍. തോല്‍വിയോടൊപ്പം സൂപ്പര്‍ താരം കെയ്‌ലയന്‍ എംബപ്പെയ്ക്കു പരിക്കേറ്റത് പിഎസ്ജിക്ക് മറ്റൊരു ആഘാതമായി. ഈ സീസണിലെ ലീഗില്‍ പിഎസ്ജിക്കു നേരിടുന്ന രണ്ടാമത്തെ തോല്‍വിയാണിത്. പരാജയത്തോടെ ലീഗില്‍ തലപ്പത്തുള്ള അവരുടെ ലീഡ് എട്ടു പോയിന്റായി കുറയുകയും ചെയ്തു.

3

ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ ബയേണ്‍ മ്യൂണിക്ക് 4-2ന് വെര്‍ഡര്‍ ബ്രെമനെ കെട്ടുകെട്ടിച്ചു. ഈ ജയത്തോടെ ലീഗില്‍ തലപ്പത്തുള്ള ബയേണ്‍ രണ്ടാംസ്ഥാനക്കാരായ ബയേര്‍ ലെവര്‍ക്യുസനു മേല്‍ 16 പോയിന്റിന്റെ വന്‍ ലീഡ് സ്വന്തമാക്കി.

Story first published: Monday, January 22, 2018, 9:37 [IST]
Other articles published on Jan 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+