റയലിന് തകര്‍പ്പന്‍ ജയം, ബാഴ്‌സക്ക് എവേ മാച്ചില്‍ ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍മാഡ്രിഡ്, ബാഴ്‌സലോണ ക്ലബ്ബുകള്‍ ജയത്തോടെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടര്‍ന്നപ്പോള്‍ വിയ്യാറയല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി.
തകര്‍പ്പന്‍ ജയത്തോടെയാണ് റയല്‍ മാഡ്രിഡ് വീണ്ടും ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കയറിയത്. ഗാരത് ബെയ്‌ലിന്റെ ഇരട്ട ഗോള്‍ മികവില്‍ ലഗാനസിനെയാണ് റയല്‍ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് മാഡ്രിഡ് ക്ലബ്ബ് വിജയം കണ്ടത്. 38, 45 മിനുട്ടുകളിലായിരുന്നു ബെയ്‌ലിന്റെ ഗോളുകള്‍. 76ാം മിനുട്ടില്‍ അല്‍വാരോ മൊറാറ്റ മൂന്നാം ഗോള്‍ സ്വന്തമാക്കി.

ബാഴ്‌സലോണയുടെ ജയം എവേ മാച്ചില്‍ സെവിയ്യക്കെതിരെ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇത്. മെസിയും സുവാരസും ബാഴ്‌സക്കായി സ്‌കോര്‍ ചെയ്തു. അതെ സമയം, അത്‌ലറ്റിക്കോ മാഡ്രിഡ് റയല്‍ സോസിഡാഡിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍വി ഏറ്റുവാങ്ങി.
54ാം മിനുട്ടില്‍ കാര്‍ലോസ് വെല, 75ാം മിനുട്ടില്‍ വില്ല്യന്‍ ഹോസെ എന്നിവരാണ് സോസിഡാഡിനായി ലക്ഷ്യം കണ്ടത്. രണ്ട് ഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു. സീസണിലെ അത്‌ലറ്റിക്കോയുടെ രണ്ടാം തോല്‍വിയാണിത്. മറ്റൊരു മത്സരത്തില്‍ ലാസ് പാല്‍മസ് മറുപടിയില്ലാത്ത ഒരു ഗോളിന് ഐബറിനെ കീഴടക്കി.
ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 11 കളികളില്‍ എട്ട് ജയവും മൂന്ന് സമനിലയുമായി 27 പോയിന്റാണുള്ളത്. പത്ത് കളികളില്‍ ഏഴ് ജയവും ഒരു സമനിലയുമായി 25 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്. 22 പോയിന്റുമായി വിയ്യാറയല്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോല്‍വിയേറ്റ അത്‌ലറ്റിക്കോ മാഡ്രിഡ് 21 പോയിന്റുമായി നാലാം സ്ഥാനത്തായി.
ഗോള്‍ നില
റയല്‍മാഡ്രിഡ് 3-0 ലെഗാനെസ്
സെവിയ്യ 1-2 ബാഴ്‌സലോണ
സെല്‍റ്റ വിഗോ 2-1 വലന്‍സിയ
എസ്പാനിയോള്‍ 0-0 അത്‌ലറ്റിക്കോ ബില്‍ബാവോ
വിയ്യാറയല്‍ 2-0 റയല്‍ ബെറ്റിസ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications