Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിമിയോണിയുടെ പകരക്കാരന്‍ ഹാട്രിക്കടിച്ചത് റെക്കോര്‍ഡ് വേഗത്തില്‍, ടോറസ് ആദ്യ ലൈനപ്പില്‍ നിന്ന് തെറിക്കുമോ ?

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ ഏറ്റവും വേഗമേറിയ ഹാട്രിക്കുകളിലൊന്ന് നേടിക്കൊണ്ട് ഫ്രഞ്ച് താരം ഗെവിന്‍ ഗമെയ്‌റോ തകര്‍ത്താടിയപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് സ്‌പോര്‍ട്ടിം ഗിയോണിന്റെ ഗ്രൗണ്ടില്‍ 4-1ന്റെ തകര്‍പ്പന്‍ജയം. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എസ്പാനിയോളിനെ കീഴടക്കി. അലാവ്‌സ്, സെവിയ്യ ക്ലബ്ബുകളും ജയിച്ചു.

സ്പീഡ് ഹാട്രിക്ക്...

അഞ്ച് ഗോളുകളും പിറന്ന രണ്ടാം പകുതിയില്‍ 80, 81, 85 മിനുട്ടുകളിലായിരുന്നു പകരക്കാരനായെത്തിയ ഗമെയ്‌റോയുടെ അതിവേഗ ഹാട്രിക്ക്. അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബിന്റെ ചരിത്രത്തില്‍ സബ്സ്റ്റിറ്റിയൂട്ട് താരം ഹാട്രിക്ക് നേടുന്നത് നടാടെയാണ്. ലാ ലിഗയില്‍ നാലാമത്തെ സംഭവവും.

kevingameiro

സ്പാനിഷ് ഫുട്‌ബോള്‍ സ്റ്റാറ്റിസ്റ്റിഷ്യന്‍ മിസ്റ്റര്‍ ചിപിന്റെ റെക്കോര്‍ഡ്ബുക്ക്പ്രകാരം നാല് മിനുട്ട് 45 സെക്കന്‍ഡിലാണ് ഗമെയ്‌റോയുടെ ഹാട്രിക്ക് സംഭവിച്ചിരിക്കുന്നത്. 2006 ല്‍ അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡേവിഡ് വിയയുടെ നാല് മിനുട്ട് 46 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. എന്നാല്‍, 1995 ല്‍ ബ്രസീലിയന്‍ താരം ബെബെറ്റോ നാല് മിനുട്ടില്‍ നേടിയ ഹാട്രിക്ക് ലാ ലിഗയിലെ വേഗമേറിയതായി തുടരുന്നു.

നാല്‍പ്പത്താറാം മിനുട്ടില്‍ ബെല്‍ജിയം ഫോര്‍വേഡ് കരാസ്‌കോയിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് ലീഡെടുത്തു. മൂന്ന് മിനുട്ടിനുള്ളില്‍ അല്‍വാരെസിലൂടെ സ്‌പോര്‍ട്ടിംഗ് ഗിയോണ്‍ തിരിച്ചടിച്ചു. സൂപ്പര്‍ സബ് ആയ ഗമെയ്‌റോയുടെ തകര്‍പ്പന്‍ പ്രകടനം അര്‍ജന്റൈന്‍ കോച്ചിനെ ഇരുത്തിച്ചിന്തിപ്പിക്കും. ആദ്യ ലൈനപ്പില്‍ വൈകാതെ ഗമെയ്‌റോ ഇടം പിടിച്ചേക്കും.

gareth

തിരിച്ചുവരവില്‍ ബെയ്‌ലിന് ഗോള്‍

മുപ്പത്തിമൂന്നാം മിനുട്ടില്‍ മൊറാട്ടയും എണ്‍പത്തിമൂന്നാം മിനുട്ടില്‍ ഗാരെത് ബെയ്‌ലും ഗോളുകള്‍ നേടി. പരുക്കില്‍ നിന്ന് മുക്തനായി ബെയില്‍ ഗംഭീരതിരിച്ചുവരവാണ് നടത്തിയത്.

21 മത്സരങ്ങളില്‍ 52 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 23 മത്സരങ്ങളില്‍ 45 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്ത്. 32 പോയിന്റുള്ള എസ്പാനിയോള്‍ ഒമ്പതാം സ്ഥാനത്താണ്. പതിനാറ് പോയിന്റുള്ള സ്‌പോര്‍ട്ടിംഗ് ഗിയോണ്‍ പതിനെട്ടാം സ്ഥാനത്ത്.

football

ഗോള്‍ നില

റയല്‍ മാഡ്രിഡ് 2-0 എസ്പാനിയോള്‍

സ്‌പോര്‍ട്ടിംഗ് ഗിയോണ്‍ 1-4 അത്‌ലറ്റിക്കോ മാഡ്രിഡ്

ഡിപോര്‍ട്ടീവോ 0-1 അലാവ്‌സ്

സെവിയ്യ 2-0 എയ്ബര്‍

Story first published: Sunday, February 19, 2017, 12:08 [IST]
Other articles published on Feb 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+