For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന്റെ തോല്‍വിക്ക് പ്രാര്‍ഥിച്ച് ബാഴ്‌സലോണ, യൂറോപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍!!

By കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഇന്ന് വൈകീട്ട് മാഡ്രിഡ് ക്ലബ്ബുകളായ റയലും അത്‌ലറ്റിക്കോയും കൊമ്പുകോര്‍ക്കും. ലാ ലിഗയില്‍ ഇന്ന് റയലിന്റെ തട്ടകത്തില്‍ ജയിക്കാനായാല്‍ ഒരു പരിധി വരെ അത്‌ലറ്റിക്കോ മാഡ്രിഡിന് ആ വിജയക്കുതിപ്പിന്റെ റെക്കോര്‍ഡ് പുതുക്കാം. മാത്രമല്ല, കിരീടം സ്വപ്‌നം കണ്ടു തുടങ്ങിയ റയലിന് ഓര്‍ക്കാപ്പുറത്തുള്ള അടിയാകും തോല്‍വി. 29 മത്സരങ്ങളില്‍ 71 പോയിന്റോടെ റയല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ റയലിനേക്കാള്‍ ഒരു മത്സരം അധികം കളിച്ചതിന്റെ ആനുകൂല്യത്തില്‍ 69 പോയിന്റേ നേടിയിട്ടുള്ളൂ.

കഴിഞ്ഞ മൂന്ന് സീസണിലും റയലിന്റെ ഗ്രൗണ്ടില്‍ എവേ ജയം നേടിയ ഒരേയൊരു ടീമേയുള്ളൂ. അത് സിമിയോണിയുടെ ചുണക്കുട്ടികളാണ്. ബാഴ്‌സയെ പോലെ മുപ്പത് മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞ അത്‌ലറ്റിക്കോ മാഡ്രിഡിന് 61 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള സിമിയോണിയുടെ പടക്ക് കിരീടസാധ്യത കുറവാണ്. റയല്‍ വീഴുന്നത് ബാഴ്‌സക്ക് ഗുണം ചെയ്യും.

real

കഴിഞ്ഞ സീസണില്‍ റയലിന്റെ തട്ടകത്തില്‍ അത്‌ലറ്റിക്കോക്ക് ജയമൊരുക്കിയത് ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാനാണ്. അതുകൊണ്ടു തന്നെ ഇത്തവണയും ഗ്രിസ്മാനിലാണ് ടീമിന്റെ പ്രതീക്ഷ. നടപ്പ് സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തില്‍ റയല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കായിരുന്നു റയലിന് ഗംഭീര ജയം സമ്മാനിച്ചത്. പോര്‍ച്ചുഗല്‍ താരം ഏറ്റവും മികച്ച ഫോമിലേക്കുയരുന്നത് കാണാമെന്ന് സിദാന്‍ പറയുന്നു.

എന്നാല്‍, നവംബറിലെ ആഘാതത്തിന് മധുരപ്രതികാരം ചെയ്യാനാണ് ഗ്രീസ്മാന്‍ വരുന്നത്. ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് ഗ്രിസ്മാന്‍ പറയുന്നു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ലാ ലിഗ കിരീടം നേടുക എന്ന ലക്ഷ്യത്തിനടുത്താണ് റയല്‍. അത് തകിടം മറിക്കുകയാണ് അത്‌ലറ്റിക്കോയുടെ പ്രധാന അജണ്ട.

ലാ ലിഗയില്‍ ലെഗാനെസിനെതിരെ സിദാന്‍ തന്റെ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ, ഗാരെത് ബെയില്‍, കരീം ബെന്‍സിമ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. അവര്‍ ഇന്ന് തിരിച്ചെത്തുന്നതോടെ ടീം ശക്തമാകും.

ബാഴ്‌സലോണ ഇന്ന് എവേ മാച്ചില്‍ മലാഗയെ നേരിടും. ചൊവ്വാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ യുവെന്റസിനെ നേരിടാനുള്ളതിനാല്‍ ബാഴ്‌സ കോച്ച് പ്ലെയിംഗ് ഇലവനില്‍ നെയ്മറിനെയും മെസിയെയും ഒരുമിച്ചിറക്കില്ല. ഇവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. ജെറാര്‍ഡ് പീക്വെയും ഇവാന്‍ റാകിറ്റിചും സസ്‌പെന്‍ഷനിലാണ്.

ഇന്ന് നടക്കുന്ന പ്രധാന മത്സരങ്ങള്‍

സോണി സിക്‌സ്

മലാഗ - ബാഴ്‌സലോണ (രാത്രി 12.00)

ടെന്‍ 1

റയല്‍ - അത്‌ലറ്റിക്കോ (രാത്രി 7.40)

സെവിയ്യ - ഡിപ്പോര്‍ട്ടീവോ (രാത്രി 9.55)

സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ടര്‍ എച്ച് ഡി 2

മാഞ്ചസ്റ്റര്‍ സിറ്റി - ഹള്‍ സിറ്റി (രാത്രി 7.20)

എഫ് സി ബയേണ്‍ മ്യൂണിക് - ബൊറുസിയ ഡോട്മുണ്ട് (രാത്രി 9.46)

സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ടഡ് എച്ച് ഡി 1

ടോട്ടനം വാട്‌ഫോഡ് (രാത്രി വൈകീട്ട് 4.50)

സ്‌റ്റോക്‌സിറ്റി - ലിവര്‍പൂള്‍ (രാത്രി 7.20)

Story first published: Saturday, April 8, 2017, 9:07 [IST]
Other articles published on Apr 8, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+