For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Ranji Trophy: 8 സിക്‌സറടക്കം ഡബിള്‍ സെഞ്ച്വറി, ഞെട്ടിച്ച് ലോംറോര്‍; മിന്നും ഫോമില്‍

ഡെറാഡൂണ്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ യുവതാരങ്ങളില്‍ പലരും മികച്ച പ്രകടനം കാഴ്ചവെച്ച് കൈയടി നേടുകയാണ്. രജത് പാട്ടീധാറും, സായ് സുദര്‍ശനും, ദേവ്ദത്ത് പടിക്കലുമായി മികച്ച പ്രകടനങ്ങളാണ് സമീപകാലത്തായി നടത്തുന്നത്. ഇവരില്‍ പലരും ഇന്ത്യ എ ടീമിനൊപ്പം ടെസ്റ്റ് പരമ്പര കളിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഈ പട്ടികയിലേക്ക് പേര് ചേര്‍ത്തിരിക്കുകയാണ് മഹിപാല്‍ ലോംറോര്‍. സമീപകാലത്തായി മികച്ച പ്രകടനങ്ങളിലൂടെ താരം കൈയടി നേടുകയാണ്.

രാജസ്ഥാന്‍ താരം അവസാന മൂന്ന് മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയുമടക്കം നേടിയാണ് മിന്നിച്ചത്. ഇപ്പോള്‍ ഉത്തരാഖണ്ഡിനെതിരേ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയും നേടിയതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളി കാത്തിരിക്കുകയാണ് ലോംറോന്‍. മെല്ലെപ്പോക്ക് നടത്താതെ മോശം പന്തുകളില്‍ കടന്നാക്രമിച്ച് കളിക്കാനും താരത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കും. അനായാസം സിക്‌സും ഫോറും പറത്താന്‍ ലോംറോറിന് സാധിക്കും.

മൂന്നാം നമ്പറില്‍ മിന്നിക്കുന്നു

ഇന്ത്യ മൂന്നാം നമ്പറില്‍ മികച്ചൊരു ബാറ്റ്‌സ്മാനെ തേടുകയാണ്. ശുബ്മാന്‍ ഗില്ലാണ് നിലവില്‍ മൂന്നാം നമ്പറില്‍ കളിക്കുന്നത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ ഗില്ലിന് സാധിക്കുന്നില്ല. ഇന്ത്യക്ക് മൂന്നാം നമ്പറിലേക്ക് പരീക്ഷിക്കാവുന്ന താരമാണ് ലോംറോറെന്ന് പറയാം. 21 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 220 റണ്‍സോടെ അദ്ദേഹം ബാറ്റിങ് തുടരുകയാണ്. കടന്നാക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും മടിയില്ലാത്ത താരമാണ് ലോംറോറെന്ന് പറയാം.

ദീപക് ഹൂഡ നയിക്കുന്ന രാജസ്ഥാന്‍ നിരയിലെ വിശ്വസ്തനായി ലോംറോറിനെ വിശേഷിപ്പിക്കാം. ഐപിഎല്ലില്‍ ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെ ഭാഗമായിട്ടുള്ള ലോംറോര്‍ ഇത്തവണ മെഗാ ലേലത്തിലേക്കെത്തിപ്പെട്ടിട്ടുണ്ട്. വലിയ പ്രതിഫലം അര്‍ഹിക്കുന്ന താരമാണ് ലോംറോര്‍. സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ ഫോം മെഗാ ലേലത്തില്‍ അദ്ദേഹത്തെ സഹായിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

mohammed shami

രാജസ്ഥാന്‍ മികച്ച നിലയില്‍

ഉത്തരാഖണ്ഡിനെതിരേ രാജസ്ഥാന്‍ മികച്ച സ്‌കോറിലേക്കെത്തിക്കഴിഞ്ഞു. ലോംറോറിന്റെ ഇരട്ട സെഞ്ച്വറിക്കൊപ്പം കാര്‍ത്തിക് ശര്‍മ (113) സെഞ്ച്വറിയോടെ കൈയടി നേടി. വികറ്റ് കീപ്പര്‍ ഭരത് ശര്‍മ (54) അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. അതേ സമയം നായകന്‍ ദീപക് ഹൂഡ 10 റണ്‍സെടുത്ത് പുറത്തായി. പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാര്‍ അതിവേഗം റണ്‍സുയര്‍ത്തി ഞെട്ടിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 പന്തില്‍ 4 ഫോറും 1 സിക്‌സുമാണ് ദീപക് ചഹാര്‍ നേടിയത്.

ആറ് വിക്കറ്റിന് 536 എന്ന മികച്ച സ്‌കോറിലാണ് രാജസ്ഥാന്‍ ടീമുള്ളത്. ഉത്തരാഖണ്ഡും തിരിച്ചടിക്കാന്‍ കെല്‍പ്പുള്ള നിരയാണ്. രവികുമാര്‍ സമര്‍ത്ഥ്, ആദിത്യ താരെ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ടീമാണ് ഉത്തരാഖണ്ഡ്. രാജസ്ഥാന്റെ സൂപ്പര്‍ ബാറ്റിങ്ങിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഉത്തരാഖണ്ഡിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.എന്തായാലും മെഗാ ലേലം പടിവാതുക്കല്‍ നില്‍ക്കവെ യുവതാരങ്ങളെല്ലാം മികവ് കാട്ടി കൈയടി വാങ്ങാനുള്ള ശ്രമത്തിലാണ്.

മുഹമ്മദ് ഷമിയുടെ ഗംഭീര തിരിച്ചുവരവ്

മധ്യപ്രദേശിനെതിരേ ബംഗാളിനായി മുഹമ്മദ് ഷമി കളിച്ചിരുന്നു. പരിക്കിന്റെ ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ഷമി തന്റെ പഴയ മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. 19 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഓസ്‌ട്രേലിയന്‍ പര്യടനം വരാനിരിക്കെ ഷമിയുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇതേ ഫോം നിലനിര്‍ത്തുകയും ഫിറ്റ്‌നസ് മെച്ചപ്പെടുത്തുകയും ചെയ്താല്‍ ഓസീസ് പരമ്പരയില്‍ ഷമിയും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Thursday, November 14, 2024, 14:43 [IST]
Other articles published on Nov 14, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+