Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയുടെ ഗോള്‍ നേരില്‍ക്കണ്ടു; രാഹുല്‍ ദ്രാവിഡിന് ബാഴ്‌സയുടെ തട്ടകത്തില്‍ ആദരം

ബാഴ്‌സലോണ: ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന് ബാഴ്‌സലോണയുടെ തട്ടകത്തില്‍ ആദരം. മെസ്സിയുടെ കളികാണാനെത്തിയ ദ്രാവിഡിന് സ്വന്തം പേരെഴുതിയ ജഴ്‌സി നല്‍കിയാണ് ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ്ബ് ആദരിച്ചത്. ശനിയാഴ്ച്ച നടന്ന ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള കളി കാണാനാണ് ദ്രാവിഡ് എത്തിയത്. മെസ്സിയുടെയും സുവാരസിന്റെ ഗോളുകള്‍ നേരില്‍ കാണാനുള്ള അവസരവും ദ്രാവിഡിനുണ്ടായി.

dravid

നൗക്യാമ്പിലെ സ്റ്റേഡിയം അമ്പരപ്പിക്കുന്നതാണെന്ന് ദ്രാവിഡ് പറഞ്ഞു. മെസ്സി ഇതിഹാസ താരമാണ്. അത്തരമൊരു കളിക്കാരന്റെ കളി നേരില്‍ കാണാനായത് ഭാഗ്യമായി കരുതുന്നു. നൗക്യാമ്പിലെ ആവേശം വിവരിക്കാന്‍ വാക്കുകളില്ലെന്നും ദ്രാവിഡ് ബാഴ്സണലോണ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്.

ക്രിക്കറ്റ് താരമാണെങ്കിലും ഐ.എസ്.എല്ലില്‍ ബെംഗളൂരു എഫ്.സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ദ്രാവിഡ്. ബാഴ്സലോണയുടെ അതിഥിയായിട്ടെത്തിയ ദ്രാവിഡിന് ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു രാഹുല്‍ ദ്രാവിഡ് എന്നെഴുതിയ ജേഴ്സി സമ്മാനിച്ചു. നേരത്തെ സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ക്കും ബാഴ്‌സലോണ ജഴ്‌സി സമ്മാനിച്ചിരുന്നു.

Story first published: Monday, April 8, 2019, 14:00 [IST]
Other articles published on Apr 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+