Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വര്‍ണവെറിക്കെതിരേ ശബ്ദമുയര്‍ത്തി; റഹിം സ്‌റ്റെര്‍ലിങ്ങിന് പുരസ്‌കാരം

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്ത്് അടുത്തിടെ ഏറെ നാണക്കേട് കേള്‍പ്പിച്ച സംഭവമാണ് വര്‍ണവെറി.നിറത്തിന്റെ പേരില്‍ താരങ്ങളെ കുരങ്ങനെന്ന് വിളിക്കുകയും കുരങ്ങിന്റെ ആഗ്യം കാട്ടി അധിക്ഷേപിക്കുന്നതുമെല്ലാം അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. ഇതിനെതിരേ കളിക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. വര്‍ണവെറിക്കെതിരെയും താരങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ റഹിം സ്റ്റെര്‍ലിങ്ങും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

sterling

വര്‍ണവെറിക്കെതിരേ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് സ്റ്റെര്‍ലിങ് നടത്തിയ ക്യാംപെയിനിങ്ങിനുള്ള അംഗീകാരമായി പുരസ്‌കാരവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ബി.ടി സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കായിക ലോകകത്ത് നിന്നുള്ള പ്രമുഖര്‍ സാമൂഹ്യപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും ഇതിന് തയ്യാറാകുന്നത് മഹത്തരവും അംഗീകരിക്കെപ്പെടേണ്ടതുമായ കാര്യമാണെന്നും സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ നിക്ക് കെല്ലര്‍ പറഞ്ഞു. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് നല്ല മാതൃക കാട്ടേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി ഒരുമിച്ച് നില്‍ക്കണമമെന്നും സ്റ്റെര്‍ലിങ് പ്രതികരിച്ചു.

2020ല്‍ യൂറോകപ്പ് യോഗ്യതാ മത്സരത്തിനിടെ ഇംഗ്ലണ്ടിലെ സ്‌റ്റെര്‍ലിങ്ങിന്റെ സഹതാരങ്ങളായ കാലും ഹഡ്‌സണ്‍ ഒഡോയിയും ഡാനി റോസും വര്‍ണവെറിക്ക് ഇരയായിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധവും സ്‌റ്റെര്‍ലിങ് അറിയിച്ചിരുന്നു. വര്‍ണവെറി നടത്തുന്ന ടീമിനെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും അവരുടെ മൂന്ന് മത്സരങ്ങള്‍ ആരാധകരെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്‌്േറ്റഡിയത്തില്‍ നടത്തണമെന്നും സ്റ്റെര്‍ലിങ് കഴിഞ്ഞിടെ അഭിപ്രായപ്പെട്ടിരുന്നു. നാപ്പോളിയുടെ കൗലിബാലിയും യുവന്റസ് യുവതാരം മോയിസസ് കീനുമെല്ലാം ഈ സീസണില്‍ വര്‍ണവെറിക്കിരയായവരാണ്.

Story first published: Friday, April 26, 2019, 21:40 [IST]
Other articles published on Apr 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+