പാരിസ്: കൊളംബിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോയുടെ തകര്‍പ്പന്‍ ഫോം തുടരുന്നു. ഫ്രഞ്ച് ലീഗ് വണ്ണില്‍ ഏഴ് മത്സരങ്ങളില്‍ പതിനൊന്നാം ഗോള്‍ പൂര്‍ത്തിയാക്കിയ ഫാല്‍കോയുടെ മികവില്‍ മൊണാക്കോ കുതിക്കുന്നു. ലിലെയുടെ തട്ടകത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മൊണാക്കോയുടെ ജയം.
ഫാല്‍കോ ഇരട്ട ഗോളുകള്‍ നേടി. നാല്‍പ്പത്തെട്ടാം മിനുട്ടിലും എഴുപത്തിമൂന്നാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും കൊളംബിയന്‍ സ്ട്രൈക്കര്‍ മൊണാക്കോയുടെ ജയം ഗംഭീരമാക്കി.
ആദ്യ പകുതിയില്‍ 2-0 ആയിരുന്നു സ്കോര്‍. ജോവെറ്റിച് (24), ഗെസല് (30) എന്നിവരാണ് ആദ്യപകുതിയില്‍ മൊണാക്കോയെ മുന്നിലെത്തിച്ചത്.
ലീഗില്‍ നീസെയും ആംഗേഴ്സും 2-2ന് പിരിഞ്ഞു.
ഏഴ് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുള്ള മൊണാക്കോ രണ്ടാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുള്ള പി എസ് ജിയാണ് ഒന്നാം സ്ഥാനത്ത്.
ഗോള്‍ നില..
ലിലെ 0-4 മൊണാക്കോ
നിസെ 2-2 ആംഗേഴ്സ്