പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ മൊണാക്കോ തകര്‍പ്പന്‍ വിജയത്തോടെ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടര്‍ന്നു. മുന്‍നിരക്കാരുടെ പോരില്‍ മൊണാക്കോ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നിസെയെ തകര്‍ത്തു. കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫല്‍കാവോ ഇരട്ട ഗോളുകള്‍ (60,81) നേടിയപ്പോള്‍ നാല്‍പ്പത്തേഴാം മിനുട്ടില്‍ വലെറ ജെര്‍മെയിന്‍ ലീഡ് നേടി.
23 റൗണ്ടുകളില്‍ 52 പോയിന്റുമായി മൊണാക്കോ ഒന്നാംസ്ഥാനത്ത്. 29 പോയിന്റുള്ള പി എസ് ജി രണ്ടാംസ്ഥാനത്തും അത്ര തന്നെ പോയിന്റുള്ള നിസെ മൂന്നാം സ്ഥാനത്തും. ജയിച്ചിരുന്നെങ്കില്‍ നിസെക്ക് ഒന്നാം സ്ഥാനം നേടാമായിരുന്നു. ആദ്യ മൂന്ന് സ്ഥാനക്കാര്‍ തമ്മിലാണ് ഫ്രാന്‍സില്‍ കിരീടപ്പോര് നില്‍ക്കുന്നത്. നാലാം സ്ഥാനത്തുള്ള ലിയോണ്‍ 21 മത്സരങ്ങളില്‍ 47 പോയിന്റുമായി നില്‍ക്കുന്നു.

ഗോള്‍ നില
മൊണാക്കോ 3-0 നിസെ
ബോര്‍ഡിയക്‌സ് 1-1 റെന്നെസ്
ഡിജോന്‍ 1-3 പി എസ് ജി
ഗ്യുന്‍ഗാമ്പ് 0-1 സിയന്‍
ലിലെ 0-1 ലോറിയന്റ്
മോണ്ട്‌പെലിയര്‍ 2-1 ബാസ്റ്റ്യ