Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്ററും ചെല്‍സിയും തട്ടിക്കളിച്ച കൊളംബിയന്‍ സ്‌ട്രൈക്കറാണ് ഫ്രാന്‍സില്‍ ഇപ്പോള്‍ സൂപ്പര്‍ താരം, മൊണാക്കോയെ കുതിപ്പിക്കുന്ന ഗോളടി മെഷീന്‍ !

പാരിസ്: കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോയുടെ ലീഡ് ഗോളില്‍ ആത്മവിശ്വാസം സംഭരിച്ച മൊണാക്കോ ഫ്രഞ്ച് ലീഗ് 1 ല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലോറിയന്റിന്റെ തട്ടകത്തിലാണ് മൊണാക്കോ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയം പിടിച്ചെടുത്തത്. ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ മടിച്ചു നിന്ന മൊണാക്കോ രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ ഫാല്‍കോയുടെ ഗോളില്‍ മുന്നില്‍ കയറി.

അറുപത്തിനാലാം മിനുട്ടിലായിരുന്നു ഈ ഗോള്‍. ഗ്രൗണ്ടിലിറങ്ങി സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു ഫാല്‍കോയുടെ സ്‌കോറിംഗ്. മൂന്ന് മിനുട്ടിന് ശേഷം യുവതാരം തോമസ് ലെമാര്‍ ലീഡ് ഇരട്ടിയാക്കി. ഫ്രീകിക്കിലൂടെ ഗബ്രിയേല്‍ ബാചിലിയ പട്ടിക തികച്ചു. ലീഗിലെ മറ്റൊരു മത്സരത്തില്‍ ലിയോണ്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലില്ലെയെ വീഴ്ത്തി.

falcao

ലീഗ് ടേബിളില്‍ പതിമൂന്ന് മത്സരങ്ങളില്‍ 29 പോയിന്റ് കരസ്ഥമാക്കി മൊണാക്കോ ഒന്നാം സ്ഥാനത്ത്. എന്നാല്‍, ഇതിന് അധികം ആയുസില്ല. പന്ത്രണ്ട് മത്സരങ്ങളില്‍ 29 പോയിന്റുള്ള നൈസിന് അടുത്ത മത്സരം ജയിച്ചാല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. 26 പോയിന്റുള്ള പി എസ് ജിയും അടുത്ത കളി ജയിച്ചാല്‍ മൊണാക്കോയെ പിറകിലാക്കും.

ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും പിന്നീട് ചെല്‍സിയിലും ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ച ഫാല്‍കോക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മൊണാക്കോയില്‍ തിരിച്ചെത്തിയതിന് ശേഷം മികച്ച ഫോമിലാണ് താരം. സീസണില്‍ പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ നേടിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേടി മൊണാക്കോയുടെ തുറുപ്പുചീട്ടായി മാറിയിരിക്കുന്നു കൊളംബിയന്‍ സ്‌ട്രൈക്കര്‍. ചൊവ്വാഴ്ച യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോസ്പറിനെതിരെയാണ് മൊണാക്കോയുടെ അടുത്ത മത്സരം.

ഗോള്‍ നില

ലോറിയന്റെ 0-3 മൊണാക്കോ

ലില്ലെ 0-1 ലിയോണ്‍

Story first published: Sunday, November 20, 2016, 9:53 [IST]
Other articles published on Nov 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+