Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖത്തര്‍ ലോകകപ്പിന് 48 ടീമുകളില്ല; പ്രഖ്യാപനം ഫിഫയുടേത്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിരാശ

ദോഹ: ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ 32 രാജ്യങ്ങളെ മാത്രം പങ്കെടുപ്പിക്കാന്‍ ഫിഫ തീരുമാനിച്ചു. ടീമുകളുടെ എണ്ണം 48 ആക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, അടുത്ത ലോകകപ്പില്‍ അത് പ്രായോഗികമല്ലെന്നുകണ്ടാണ് ഫിഫ അക്കാര്യം ഉപേക്ഷിച്ചത്. 2026ല്‍ യുഎസ് വേദിയാകുന്ന ലോകകപ്പിന് 48 ടീമുകളെ പങ്കെടുപ്പിച്ചേക്കും.

fifa

ഖത്തറില്‍ 48 ടീമുകളെ പങ്കെടുപ്പിച്ചാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കേണ്ടിവരും. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളായിരുന്നു ഫിഫയുടെ പരിഗണനയില്‍. എന്നാല്‍, ഈ രാജ്യങ്ങള്‍ക്ക് ഖത്തറുമായി നിലവിലുള്ള രാഷ്ട്രീയ വൈരാഗ്യവും ഇവിടങ്ങളില്‍ സൗകര്യമൊരുക്കേണ്ടതിന്റെ ബാധ്യതയും കാരണം തീരുമാനം നടപ്പിലാക്കേണ്ടെന്ന് ഫിഫ തീരുമാനിക്കുകയായിരുന്നു.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് ഏറെ താത്പര്യമുള്ള വിഷയമായിരുന്നു ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത്. നേരത്തെ അദ്ദേഹം ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചിരുന്നു. 2026ലെ ലോകകപ്പ് അമേരിക്കയില്‍ കൂടാതെ മെക്‌സിക്കോ, കാനഡ ടീമുകള്‍ കൂടി ആതിഥേയത്വം വഹിക്കുന്നുണ്ട്. ആയതിനാല്‍ സ്‌റ്റേഡിയങ്ങളുടെ കാര്യത്തില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്നുറപ്പാണ്.

Story first published: Thursday, May 23, 2019, 14:49 [IST]
Other articles published on May 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+