Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; യുഎഇയെ ഗോളില്‍ മുക്കി ഖത്തര്‍ ഫൈനലില്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഖത്തര്‍ ഫൈനലില്‍ കടന്നു. രണ്ടാം സെമിയില്‍ ആതിഥേയരായ യുഎഇയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഖത്തര്‍ ഫൈനലില്‍ കടന്നത്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ജപ്പാനാണ് എതിരാളി. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിയില്‍ ജപ്പാന്‍ ഇറാനെ തോല്‍പ്പിച്ച് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചിരുന്നു.

Qatar

ആതിഥേയര്‍ക്കെതിരെ മികച്ച കളിയാണ് ഖത്തര്‍ പുറത്തെടുത്തത്. രണ്ട് ടീമുകളും ആക്രമണ പ്രത്യാക്രമണം നടത്തിയെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ ഖത്തര്‍ മികവുകാട്ടി. ബൗലം ഖൗഖി(22), അല്‍മോസ് അലി(37), ഹസ്സന്‍ അല്‍ ഹൈദോസ്(80), ഹമീദ് ഇസ്മായില്‍(90+3) എന്നിവരാണ് ഖത്തിറനായി ഗോള്‍ കണ്ടെത്തിയത്. മത്സരത്തില്‍ രണ്ടാം പകുതിയുടെ അധികസമയത്ത് യുഎഇ താരം മുഹമ്മദ് ഇസ്മായില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

പന്ത് കൈവശം വെക്കുന്നതില്‍ നേരിയ മുന്‍തൂക്കം യുഎഇക്കായിരുന്നു. പാസിങ്ങില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. യുഎഇ 10 ഷോട്ടുകള്‍ എതിര്‍ ഗോള്‍മുഖത്തേക്ക് അടിച്ചപ്പോള്‍ ഖത്തര്‍ 7 എണ്ണത്തില്‍ 4 ഗോളുകള്‍ കണ്ടെത്തി. മുന്നേറ്റ നിരയുടെ പോരായ്മയാണ് യുഎഇ ഗോള്‍ നേടാനാകാതിരിക്കാന്‍ കാരണം. പ്രതിരോധത്തിലെ പിഴവുകള്‍ അവരെ കനത്ത തോല്‍വിയിലേക്കും തള്ളിവിട്ടു.

Story first published: Wednesday, January 30, 2019, 7:07 [IST]
Other articles published on Jan 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+