Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ സ്ഥാനം അര്‍ഹിച്ചതെന്ന് തെളിയിച്ച് ഖത്തര്‍; ഏഷ്യന്‍ ചാമ്പ്യന്‍ പട്ടം അത്ഭുതപ്പെടുത്തുന്നത്

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായതോടെ ലോക ഫുട്‌ബോളില്‍ ഖത്തറിനെ എഴുതിത്തള്ളാന്‍ കഴിയാത്ത ടീമാക്കി മാറ്റിയിരിക്കുകയാണ്. 2022ലെ ലോകകപ്പില്‍ ആതിഥേയത്വം വഹിക്കാന്‍ അര്‍ഹത നേടിയതോടെ ഖത്തറിന് ലോകകപ്പില്‍ കളിക്കാനും അവസരം ഒരുങ്ങിയിരുന്നു. എന്നാല്‍, ലോകകപ്പില്‍ കളിക്കാന്‍ തങ്ങള്‍ എന്തുകൊണ്ടും യോഗ്യരാണെന്ന് ഖത്തര്‍ തെളിയിച്ചിരിക്കുകയാണ്.

ഏഷ്യന്‍ കപ്പില്‍ ജപ്പാനെ 3-1 എന്ന സ്‌കോറിന് അട്ടിമറിച്ചാണ് ഖത്തര്‍ ഇതാദ്യമായി ചാമ്പ്യന്മാരാകുന്നത്. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളിലും വിജയിച്ച അവര്‍ ഏഴു മത്സരങ്ങളില്‍നിന്നും 18 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. അതും ഫൈനലില്‍ ജപ്പാനെതിരെ. മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ ടൂര്‍ണമെന്റില്‍ മികവു കാട്ടാനും ഖത്തറിന് കഴിഞ്ഞു.

qatar

ലോകകപ്പ് ലക്ഷ്യമാക്കി വര്‍ഷങ്ങളായി ഖത്തര്‍ നടത്തുന്ന മുന്നൊരുക്കമാണ് ഇത്തരമൊരു ടീമിന്റെ ഉദയത്തിന് കാരണമായത്. ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാണ് അവര്‍ ഫുട്‌ബോള്‍ കളിക്കാരെ വാര്‍ത്തെടുത്തത്. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ അല്‍മോസ് അലി, അക്രം ആഫിഫ്, താരീഖ് സല്‍മാന്‍, മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെ സാദ് അല് ഷീബ് എന്നിവരെല്ലാം ഖത്തറിന്റെ കളരിയില്‍ പരിശീലനം നേടി മികവിലേക്കുയര്‍ന്നവരാണ്.

ടീം അംഗങ്ങള്‍ താരതമ്യേന യുവാക്കളാണെന്നതും ഖത്തറിന് നേട്ടമാണ്. ലോകകപ്പ് ആകുമ്പോഴേക്കും ലോകത്തിലെ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ ആകുന്ന തരത്തില്‍ ഖത്തറിനെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് പാതിദൂരം പിന്നിട്ടുകഴിഞ്ഞു. ഏഷ്യന്‍ കപ്പ് വിജയത്തോടെ ഫിഫ റാങ്കിങ്ങില്‍ 55-ാം സ്ഥാനത്തേക്ക് ഉയരാനും ഖത്തറിന് കഴിയും. ഫുട്‌ബോളിനായി കോടികള്‍ വാരിയെറിഞ്ഞ ഭരണകൂടത്തിന് ഇപ്പോഴത്തെ നേട്ടം അതിയായ സന്തോഷം പകരുന്നതുമാണ്.

Story first published: Saturday, February 2, 2019, 10:03 [IST]
Other articles published on Feb 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+