Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഴ് ഗോളുകള്‍! ഐഎസ്എല്‍ ചരിത്രത്തിലെ നാനൂറാം ഗോള്‍ പിറന്ന ത്രില്ലറില്‍ പൂനെ 4-3ന് ഡല്‍ഹിയെ കീഴടക്കി

പൂനെ: ഹമ്പമ്പോ ഇതാണ് കളി ! ഐ എസ് എല്‍ ചരിത്രത്തിലെ ഗംഭീരന്‍ ക്ലാസിക്. ഏഴ് ഗോളുകള്‍ പിറന്ന സൂപ്പര്‍ ക്ലാസിക്കില്‍ ഒന്നാംസ്ഥാനത്ത് കുതിച്ച ഡല്‍ഹി ഡൈനമോസിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി എഫ് സി പൂനെ സിറ്റി ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി.

ഗോളുകള്‍ നേടിയത് ആരൊക്കെ

ആദ്യ പകുതിയില്‍ 1-0ന് മുന്നിലായിരുന്നു ഡല്‍ഹി. രണ്ടാം പകുതിയില്‍ പൂനെയുടെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. അനിബാല്‍ റോഡ്രിഗസ് ഇരട്ടഗോളുകളോടെ കരുത്ത് പകര്‍ന്നപ്പോള്‍ മുഹമ്മദ് സിസോകോയും ലെന റോഡ്രിഗസും നിര്‍ണായക സ്‌കോറിംഗ് നടത്തി. കീന്‍ ലെവിസ്, എഡ്വോര്‍ഡോ ഫെറേറ, മാല്‍സാസുല എന്നിവരാണ് ഡല്‍ഹിക്കായി ലക്ഷ്യം കണ്ടത്.

delhi-dynamos

ആദ്യപകുതിയിലെ താരം ഡല്‍ഹി ഗോളി

ഇരുഭാഗത്തേക്കും മികച്ച നീക്കങ്ങള്‍ കണ്ട പോരില്‍ ആദ്യ നാല്‍പ്പത്തഞ്ച് മിനുട്ടില്‍ കൈയ്യടി നേടിയത് ഡല്‍ഹി ഗോള്‍ കീപ്പര്‍ സോറന്‍ പോറെയാണ്. മുഹമ്മദ് സിസോകോയുടെ പെനാല്‍റ്റി തട്ടിമാറ്റിയതുള്‍പ്പടെ സോറെന്റെ പ്രകടനം പകരം വെക്കാനില്ലാത്തതായിരുന്നു. മോമര്‍ നോയെയുടെ ഗോളെന്നുറച്ച രണ്ട് അവസരങ്ങളാണ് സോറെന്‍ വിഫലമാക്കിയത്.

രണ്ടാം പകുതിയില്‍ പൂനെ

അമ്പത്തഞ്ചാം മിനുട്ടില്‍ റോഡ്രിഗസിന്റെ ഗോളിന് പിന്നാലെ അറുപത്തിരണ്ടാം മിനുട്ടില്‍ സിസോകോയുടെ ഗോള്‍.

അറുപത്തിമൂന്നാം മിനുട്ടില്‍ റോഡ്രിഗസിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗോളില്‍ 3-1ന് പൂനെ മുന്നില്‍. എഴുപത്തൊമ്പതാം മിനുട്ടില്‍ ഫെറേറയിലൂടെ ഡല്‍ഹി തിരിച്ചടിച്ചു (3-2). ഇഞ്ചുറി ടൈമില്‍ ലെനി റോഡ്രിഗസിലൂടെ 4-2ന് പൂനെ കയറി. അടുത്ത മിനുട്ടില്‍ 4-3ന് ലീഡ് കുറച്ച് ഡല്‍ഹിയുടെ മറുപടി.

പോയിന്റ് പട്ടികയിലെ സ്ഥാനം

ഒന്നാംസ്ഥാനത്തുള്ള ഡല്‍ഹിക്ക് പതിനൊന്ന് മത്സരങ്ങളില്‍ 17 പോയിന്റാണുള്ളത്. പൂനെ ഈ ജയത്തോടെ പതിനഞ്ച് പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. മൂന്നാംസ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സിനും പതിനഞ്ച് പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് നില്‍ക്കുന്നത്. പതിനൊന്ന് മത്സരങ്ങളില്‍ പതിനാറ് പോയിന്റുള്ള മുംബൈ സിറ്റി എഫ് സി രണ്ടാം സ്ഥാനത്തും പത്ത് മത്സരങ്ങളില്‍ പതിനാല് പോയിന്റുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തുമാണ്.

Story first published: Saturday, November 19, 2016, 8:55 [IST]
Other articles published on Nov 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+