Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദില്‍ ഖാന്റെ ഗോളില്‍ പൂനെക്ക് ജയം, ജംഷഡ്പുര്‍ എഫ് സിക്ക് ആദ്യ തോല്‍വി

ജാംഷെഡ്പൂര്‍: ഐ എസ് എല്ലില്‍ ആതിഥേയരായ ജാംഷെ്ഡപൂര്‍ എഫ്സിയെ ഏക ഗോളിനു പൂനെ സിറ്റി പരാജയപ്പെടുത്തി. സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജാംഷെ്ഡപൂരിന്റെ ആദ്യ തോല്‍വിയാണിത്. പൂനെ സിറ്റി എഫ്.സിക്കു വേണ്ടി മധ്യനിരതാരം ആ ദില്‍ഖാന്‍ വിജയഗോള്‍ നേടി. അവസാന പത്ത് മിനുട്ട് പത്ത് പേരുമായാണ് പൂനെ കളിച്ചത്.

പൂനെ സിറ്റി എഫ്.സിയുടെ മാര്‍ക്കോസ് ടെബാറാണ് മാന്‍ ഓഫ് ദി മാച്ച്. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി പൂനെ സിറ്റി നാലാം സ്ഥാനത്തേക്കുയര്‍ന്നു. ആറ്‌പോയിന്റോടെ ജാംഷെഡ്പൂര്‍ അഞ്ചാം സ്ഥാനത്താണ്.

punecityfc

29ാം മിനിറ്റില്‍ മാഴ്‌സിലീഞ്ഞ്യോയുടെ ഫ്രീകിക്ക് ബോക്‌സിനു മുന്നില്‍ അപായ സൂചനയോടെ പറന്നിറങ്ങി. മാര്‍ക്ക് ചെയ്യാതെ നിന്ന ആദില്‍ ഖാന്‍ മനോഹരമായി പന്ത് വലയിലാക്കി (1-0). ആദ്യമായാണ് ഈ സീസണില്‍ ജാംഷെ്ഡ്പൂര്‍ എഫ്.സി ഗോള്‍ വഴങ്ങുന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പൂനെ സിറ്റിക്കായിരുന്നു കളിയില്‍ മുന്‍തൂക്കം. ഇസു അസൂക്കയില്‍ കേന്ദ്രീകരിച്ചായിരുന്നു ജാംഷെഡ്പൂരിന്റെ ആക്രമണങ്ങള്‍ വ്ന്നു കൊണ്ടിരുന്നത്. ഇതോടെ ഇസു അസൂക്കയെ പൂനെ മാര്‍ക്ക് ചെയ്യാന്‍ തുടങ്ങി.

കോച്ച് സ്റ്റീവ് കോപ്പല്‍ എങ്ങനെയും ഗോള്‍ മടക്കുക എന്ന ലക്ഷ്യമാക്കി സിദ്ധാര്‍ഥ് സിംഗിനു പകരം ആഷിം ബിശ്വാസിനേയും ആക്രമണനിരയില്‍ ശക്തികൂട്ടി ട്രിന്‍ഡാഡെയ്ക്കു പകരം കെവന്‍സ് ബെല്‍ഫോര്‍ട്ടിനെയും മൂന്നാം സ്‌െ്രെടക്കറായി സൗവിക് ഘോഷിനു പകരം ഫറൂഖ് ചൗധരിയേയും കോപ്പല്‍ കൊണ്ടുവന്നു. മറുവശത്ത് പൂനെ കോച്ച് റാങ്കോ പ്രതിരോധം ശക്തമാക്കി മാഴ്‌സിലീഞ്ഞ്യോയ്ക്കു പകരം ജോനാഥന്‍ ലൂേെക്കയയും ആദില്‍ ഖാനു പകരം ഡിഫെന്‍ഡര്‍ ദാമിറിനെയും ഇറക്കി.

Story first published: Monday, December 11, 2017, 9:23 [IST]
Other articles published on Dec 11, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+