Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: മാര്‍സെലീഞ്ഞോ ഗോളില്‍ പൂനെ സിറ്റി നേടി... പോയിന്റ് പട്ടികയില്‍ രണ്ടാമത്

Pune CIty

ഗുവാഹത്തി: ഐഎസ്എല്ലില്‍ പൂനെ സിറ്റി വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ അടിയറവ് പറഞ്ഞ പൂനെ എവേ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് പൂനെ ആഘോഷിച്ചത്. ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിച്ച കളിയില്‍ ഫൈനല്‍ വിസിലിന് നാലു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് വിജയമുഹൂര്‍ത്തം പിറന്നത്. ബ്രസീലിയന്‍ സ്റ്റാര്‍ മാര്‍സെലീഞ്ഞോ നേടിയ ഗോളില്‍ പൂനെ ജയിച്ചു കയറുകയായിരുന്നു.

ISL

തോറ്റെങ്കിലും നോര്‍ത്ത് ഈസ്റ്റിന്റെ പ്രകടനം അത്ര മോശമായിരുന്നില്ല. രണ്ടാം പകുതിയില്‍ രണ്ടു തവണ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടുന്നതിന് തൊട്ടിരികിലെത്തിയിരുന്നു. രണ്ട് അവസരങ്ങളും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. ആദ്യ അവസരം ഗോളി ഡൈവിങ് സേവിലൂടെ വിഫലമാക്കിയപ്പോള്‍ രണ്ടാമത്തേത് നോര്‍ത്ത് ഈസ്റ്റ് പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു.

ഈ വിജയത്തോടെ പൂനെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറി. മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ പിന്തള്ളിയാണ് പൂനെ ഒരു സ്ഥാനം മുന്നോട്ട് കയറിയത്. ചെന്നൈക്കു മേല്‍ പൂനെയ്ക്കു രണ്ടു പോയിന്റ് ലീഡുണ്ട്. അഞ്ചു പോയിന്റ് മുന്നിലായി ബെംഗളൂരു എഫ്‌സിയാണ് ലീഗില്‍ തലപ്പത്തുള്ളത്.

Story first published: Wednesday, February 7, 2018, 22:29 [IST]
Other articles published on Feb 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+