Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ജംഷഡ്പൂരിന് ഷോക്ക്, സ്വന്തം തട്ടകത്തില്‍ നാണംകെട്ടു... പൂനെയ്ക്ക് ഉജ്വല ജയം

1

ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ടോപ്പ് ഫോറിലേക്കു കയറാനുള്ള സുവര്‍ണാവസരം ജംഷഡ്പൂര്‍ എഫ്‌സി നഷ്ടപ്പെടുത്തി. ഹോം മാച്ചില്‍ പൂനെ സിറ്റിയോടു കനത്ത തോല്‍വിയാണ് ജംഷഡ്പൂര്‍ ഏറ്റുവാങ്ങിയത്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു പൂനെ ജംഷഡ്പൂരിനെ മുക്കുകയായിരുന്നു. ഈ ജയത്തോടെ പ്ലേഓഫിലെത്താനുള്ള നേരിയ സാധ്യതകള്‍ പൂനെ നിലനിര്‍ത്തിയപ്പോള്‍ ജംഷഡ്പൂരിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തു.

റോബിന്‍ സിങിന്റെ ഇരട്ടഗോളുകളാണ് പൂനെയ്ക്കു ആധികാരിക വിജയം സമ്മാനിച്ചത്. 17, 65 മിനിറ്റുകളിലായിരുന്നു റോബിന്റെ ഗോളുകള്‍. മാര്‍സെലീഞ്ഞോ (45), മലയാളി താരം ആഷിഖ് കുരുണിയന്‍ (70) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. പൂനെയുടെ ആശ്വാസ ഗോള്‍ 76ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കാര്‍ലോസ് കാല്‍വോയുടെ വകയായിരുന്നു.

മല്‍സരത്തില്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടത്തിയത്. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ പൂനെ ഗോളാക്കി മാറ്റുകയായിരുന്നു. 18ാം മിനിറ്റില്‍ റീബൗണ്ടില്‍ നിന്നാണ് റോബിന്‍ പൂനെയുടെ അക്കൗണ്ട് തുറന്നത്. ഒന്നാംപകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി കളംവിട്ട പൂനെ രണ്ടാംപകുതിയില്‍ എതിരാളികള്‍ക്കുമേല്‍ കത്തിക്കയറി.

47ാം മിനിറ്റില്‍ കൗണ്ടര്‍അറ്റാക്കില്‍ നിന്നും മാര്‍സെലീഞ്ഞോ പൂനെയുടെ സ്‌കോര്‍ 2-0 ആക്കി. 65, 70 മിനിറ്റുകളില്‍ രണ്ടു ഗോളുകള്‍ കൂടി നേടി പൂനെ വിജയമുറപ്പിക്കുകയും ചെയ്തു. ആഷിഖിന്റെ മിന്നല്‍ നീക്കമാണ് മൂന്നാം ഗോളിന് വഴിയൊരുക്കിയത്. അഞ്ചു മിനിറ്റിനകം വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ ആഷിഖും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. 76ാം മിനിറ്റില്‍ കാല്‍വോ ജംഷഡ്പൂരിന്റെ ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു.

Story first published: Saturday, February 16, 2019, 22:00 [IST]
Other articles published on Feb 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+