Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: പൂനെയുടെ തിരിച്ചുവരവ്... തുടരെ രണ്ടാം ജയം, ഗോവയെയും ഞെട്ടിച്ചു

1

പൂനെ: ഐഎസ്എല്ലില്‍ നിന്നും പുറത്താവലിന്റെ വക്കിലായിരുന്ന പൂനെ സിറ്റി തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി തുടര്‍ച്ചയായ രണ്ടാം ജയം കൊയ്തു. ഹോം മാച്ചില്‍ ടോപ്പ് ഫോറിലുള്ള എഫ്‌സി ഗോവയെയാണ് പൂനെ ഞെട്ടിച്ചത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പൂനെ ഗോവയുടെ കഥ കഴിക്കുകയായിരുന്നു. രണ്ടു ഗോളുകളും കണ്ടത് രണ്ടാം പകുതിയിലാണ്.

സൂപ്പര്‍ താരം മാര്‍സെലീഞ്ഞോ (74ാം മിനിറ്റ്), മാര്‍ക്കോ സ്റ്റാന്‍കോവിച്ച് (90+4) എന്നിവരാണ് പൂനെയുടെ സ്‌കോറര്‍മാര്‍. ലീഗില്‍ പൂനെയുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത് കൊച്ചിയില്‍ നടന്ന കഴിഞ്ഞ കളിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ 1-0നു പൂനെ കീഴക്കിയിരുന്നു. ഗോവയ്‌ക്കെതിരേ നേടിയ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി പൂനെ ലീഗില്‍ ഏഴാംസ്ഥാനത്തേക്കുയര്‍ന്നു. പൂനെയ്ക്ക് 11ഉം ബ്ലാസ്റ്റേഴ്‌സിന് ഒമ്പതും പോയിന്റാണുള്ളത്.

പൂനെയ്‌ക്കെതിരായ കളിയില്‍ ഗോവ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. പന്തടക്കത്തിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം അവര്‍ക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍ നിര്‍ഭാഗ്യം രണ്ടു തവണ ഗോവയ്ക്കു വിനയായി. എഡു ബേഡിയയുടെയും അഹമ്മദ് ജഹോയുടെയും ഗോളെന്നുറപ്പിട്ട ഷോട്ടുകള്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. ഒന്നാംപകുതിയില്‍ വളരെ കുറച്ചു ഗോള്‍ നീക്കങ്ങള്‍ മാത്രമേ ഇരുടീമിന്റെയും ഭാഗത്തു നിന്നുണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം പകുതിയില്‍ തുറന്ന പോരായിരുന്നു.

74ാം മിനിറ്റിലാണ് ഗോവയെ സ്തബ്ധരാക്കി തകര്‍പ്പനൊരു ലോങ്‌റേഞ്ചറിലൂടെ മാര്‍സെലീഞ്ഞോ പൂനെയുടെ അക്കൗണ്ട് തുറന്നത്. ഗോള്‍ മടക്കാന്‍ ഗോവ കിണഞ്ഞു പരിശ്രമിക്കവെയാണ് ഇഞ്ചുറിടൈമിന്റ നാലാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ രണ്ടാം ഗോള്‍ പൂനെയെ തേടിയെത്തിയത്. പകരക്കാരനായി ഇറങ്ങിയ സ്റ്റാന്‍കോവിച്ചിനെ മുഹമമ്മദ് അലി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. സ്റ്റാന്‍കോവിച്ച് പെനല്‍റ്റി അനായാസം വലയ്ക്കുള്ളിലാക്കിയതോടെ പൂനെ വിജയവും വിലപ്പെട്ട മൂന്നു പോയിന്റുമുറപ്പിക്കുകയും ചെയ്തു.

Story first published: Tuesday, December 11, 2018, 21:48 [IST]
Other articles published on Dec 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+