Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍മാര്‍ നാണംകെട്ടു... പൂനെയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്

പൂനെ: ഐഎസ്എല്ലില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ തിരിച്ചടി നേരിട്ട പൂനെ സിറ്റി ഉജജ്വല ജയത്തോടെ തിരിച്ചുവരവ് നടത്തി. നിലവിലെ ജേതാക്കളായ എടിക്കെയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് പൂനെ നാണംകെടുത്തിയത്. തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങളില്‍ ഓരോ സമനിലയും തോല്‍വിയും വഴങ്ങിയതിന്റെ ക്ഷീണം പൂനെ ചാംപ്യന്‍മാര്‍ക്കെതിരേ തീര്‍ക്കുകയായിരുന്നു.

1

ആദില്‍ ഖാന്‍ (32ാം മിനിറ്റ്), ഡീഗോ കാര്‍ലോസ് (59), രോഹിത് കുമാര്‍ (77) എന്നിവരുടെ ഗോളുകളാണ് എടിക്കെയ്‌ക്കെതിരേ പൂനെയക്കു അനായാസ വിജയം സമ്മാനിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് കോച്ച് പൂനെയുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. മാര്‍ക്കോസ് ടെബര്‍ക്കു ഇന്ത്യന്‍ താരം ജ്വല്‍ രാജയും മലയാളി താരം ആഷിഖ് കുരുണിയനു പകരം മാര്‍സെലീഞ്ഞോയും ടീമിലെത്തി.

2

എടിക്കെയ്ക്കായിരുന്നു കളിയുടെ തുടക്കത്തില്‍ മുന്‍തൂക്കമെങ്കിലും പിന്നീട് പൂനെ ശക്തമായി തിരിച്ചുവരികയായിരുന്നു. നിരന്തരം എടിക്കെ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയ പൂനെ ഏതു നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കി. 32ാം മിനിറ്റില്‍ ആദില്‍ ഖാന്റെ ഗോളില്‍ അവര്‍ അര്‍ഹിച്ച ലീഡ് കൈക്കലാക്കുകയും ചെയ്തു. രണ്ടാംപകുതിയില്‍ രണ്ടു ഗോള്‍ കൂടി നേടി പൂനെ ജയമുറപ്പിക്കുകയായിരുന്നു.

Story first published: Sunday, January 21, 2018, 10:28 [IST]
Other articles published on Jan 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+