Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ ആരൊക്കെ?; ആരാധകരെ ഞെട്ടിച്ച് ഫുട്‌ബോള്‍ പണ്ഡിറ്റിന്റെ പ്രവചനം

പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ ആരൊക്കെ? | Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ അഞ്ചു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അഞ്ചിലും ജയിച്ച് ചരിത്രമെഴുതിയ ചെല്‍സിയും ലിവര്‍പൂളും കുതിക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും അപ്രതീക്ഷിത ജയങ്ങളുമായി വാറ്റ്‌ഫോഡ് നാലാം സ്ഥാനത്തുമുണ്ട്. ടോട്ടനം ആറാം സ്ഥാനത്തും, ആഴ്‌സണല്‍ ഏഴാമതും, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എട്ടാം സ്ഥാനത്തുമാണ്.

ഏഷ്യാ കപ്പില്‍ അഫ്ഗാന്റെ അശ്വമേധം; ബംഗ്ലാദേശും വീണു; കിരീടം അകലെയല്ല
എന്നാല്‍, പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാകുമ്പോള്‍ ഇതായിരിക്കില്ല ആദ്യ നാലിലെ അവസ്ഥയെന്ന് പ്രമുഖ ഫുട്‌ബോള്‍ പണ്ഡിറ്റ് സ്റ്റാന്‍ കോളിമോര്‍ പ്രവചിക്കുന്നു. ലിവര്‍പൂള്‍, ആസ്റ്റണ്‍ വില്ല, നോട്ടിങ്ഹാം ഫോറസ്റ്റ് ടീമുകള്‍ക്കുവേണ്ടി കളിച്ച സ്റ്റാന്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ വിദഗ്ധനാണ്. തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ഒരു ഫിനിഷിങ് ആണ് ഇദ്ദേഹം പ്രവചിക്കുന്നത്.

dsply

മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ടീമുകളാകും ആദ്യ നാലിലെത്തുമെന്ന് പ്രവചിച്ച സ്റ്റാന്‍, ചെല്‍സിക്ക് യാതൊരു സാധ്യതയും നല്‍കുന്നില്ല. ട്വിറ്ററിലെ ഇത്തരമൊരു പ്രവചനം ഫുട്‌ബോള്‍ ആരാധകരില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. പല ആരാധകരും ഇദ്ദേഹത്തിന്റെ വിലയിരുത്തലിനെ ചോദ്യം ചെയ്ത് രംഗത്തെത്തുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ആദ്യ ഒന്നും രണ്ടും സ്ഥാനത്തെത്തിയേക്കാം. എന്നാല്‍, ഇപ്പോഴത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുണൈറ്റഡ് മൂന്നാമതെത്തുമെന്നത് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അവര്‍ ചോദിക്കുന്നു. ഒരു താരത്തെ പോലും പുതുതായി ടീമിലെടുക്കാത്ത ടോട്ടനം പോലും നാലാമതെത്തുമ്പോള്‍ എവിടെ ചെല്‍സി എന്നാണ് മറ്റു ചിലരുടെ ചോദ്യം. എന്തായാലും പ്രീമിയര്‍ ലീഗ് അവസാനിക്കുമ്പോള്‍ സ്റ്റാനിനെ വെറുതെവിടാന്‍ ആരാധകര്‍ തീരുമാനിച്ചിട്ടില്ല.

Story first published: Friday, September 21, 2018, 11:54 [IST]
Other articles published on Sep 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+