For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പില്‍ അഫ്ഗാന്റെ അശ്വമേധം; ബംഗ്ലാദേശും വീണു; കിരീടം അകലെയല്ല

ഏഷ്യാ കപ്പില്‍ അഫ്ഗാന്റെ അശ്വമേധം | Oneindia Malayalam

ദുബായ്: ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചപ്പോഴും അഫ്ഗാനിസ്ഥാന്റെ മികവില്‍ സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ശ്രീലങ്കയുടെ മോശം പ്രകടനവും അഫ്ഗാനിസ്ഥാന്റെ നല്ല ദിവസവുമായതാണ് ജയത്തിന് കാരണമെന്നുപോലും ചിലര്‍ പറഞ്ഞു. എന്നാല്‍, തങ്ങളെ ദുര്‍ബലരായി എഴുതിത്തള്ളിയ കാലം കഴിഞ്ഞെന്നാണ് തുടര്‍ച്ചയായ രണ്ടാം വിജയത്തിലൂടെ അഫ്ഗാനിസ്ഥാന്‍ തെളിയിച്ചത്.

afganistan-bangladesh-asiacup

കരുത്തരായ ബംഗ്ലാദേശിനെതിരെ 136 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് അഫ്ഗാന്‍ ആഘോഷിച്ചത്. ലോക ക്രിക്കറ്റിലെ മിന്നുംതാരമായിക്കഴിഞ്ഞ റാഷിദ് ഖാനാണ് ബംഗ്ലാദേശിന്റെ വിജയശില്‍പി. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ താരം തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും. 32 പന്തില്‍ പുറത്താകാതെ 57 റണ്‍സെടുത്ത റാഷിദ് പിന്നീട് 9 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.

160 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റ് നഷ്ടമായ അഫ്ഗാനു തുണയായത് എട്ടാം വിക്കറ്റില്‍ ഗുല്‍ബാദിന്‍ നയീബും റഷീദ് ഖാനും സഖ്യമാണ്. ഇരുവരും ചേര്‍ന്ന് 9.1 ഓവറില്‍ 95 റണ്‍സാണ് അടിച്ചെടുത്തത്. അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ ഏഴുവിക്കറ്റിന് 255 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 42.1 ഓവറില്‍ 119 റണ്‍സിന് പുറത്തായി. വിജയത്തോടെ അഫ്ഗാന്‍ ഏഷ്യാ കപ്പിലെ ഫേവറിറ്റുകളായി മാറുകയും ചെയ്തു.

സൂപ്പര്‍ ഫോര്‍ എന്ന് വിളിക്കപ്പെടുന്ന താരങ്ങളാണ് സമീപകാലത്തെ അഫ്ഗാന്റെ വിജയങ്ങള്‍ക്ക് പിന്നില്‍. ലോക നിലവാരമുള്ള റാഷിദ് ഖാനും, മുജീബ് ഉര്‍ റഹ്മാനും സ്പിന്നില്‍ ഏതു ബാറ്റ്‌സ്മാന്മാര്‍ക്കും ഭീഷണിയാണ്. സീം ബൗളര്‍മാരായ ഗുല്‍ബാദിന്‍ നായിബ്, അഫ്താബ് ആലം എന്നിവര്‍കൂടി ചേരുന്നതോടെ ബാറ്റ്‌സ്മാന്‍മാരുടെ മുട്ടുവിറയ്ക്കും. 250മേല്‍ ടോട്ടലുയര്‍ത്താന്‍ കഴിഞ്ഞാല്‍ അത് പ്രതിരോധിക്കാന്‍ കഴിയുന്ന ബൗളര്‍മാരാണ് അഫ്ഗാനിസ്ഥാന്റെ ശക്തി.

ബാറ്റ്‌സ്മാന്മാരായ മുഹമ്മദ് ഷഹ്‌സാദ്, റഹ്മത്ത് ഷാ, ഹസ്മത്തുള്ള ഷാഹിദി എന്നിവരും മികച്ച ഫോമിലാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും എതിരെ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍. ടീമിന്റെ യഥാര്‍ഥ ശക്തി ഈ കളികളില്‍ വ്യക്തമാകും. ആദ്യ രണ്ടു മത്സരങ്ങളിലും പുറത്തെടുത്ത പോരാട്ടവീര്യം തുടരാനായാല്‍ ഏഷ്യാ കപ്പ് കിരീടം പോലും അഫ്ഗാന് അകലെയല്ല.


Story first published: Friday, September 21, 2018, 11:43 [IST]
Other articles published on Sep 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+