Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളടിച്ചിട്ടും റഫറി അനുവദിച്ചില്ല, സതംപ്ടണ്‍ കോച്ച് വീഡിയോ ടെക്‌നോളജി ചര്‍ച്ചക്ക് തുടക്കമിട്ടു!!

ലണ്ടന്‍: ഗോള്‍ ലൈന്‍ ടെക്‌നോളജിയിലും ഒതുങ്ങില്ല ഫുട്‌ബോളിലെ സാങ്കേതികത്വത്തിന്റെ ആവശ്യകത. ഓഫ് സൈഡ് നിര്‍ണയിക്കാന്‍ വീഡിയോ സാങ്കേതിക വിദ്യ നടപ്പിലാക്കണമെന്ന് സതംപ്ടണ്‍ കോച്ച് ക്ലോഡ് പ്യൂള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നു. ഇതിന് പിറകില്‍ വലിയൊരു വികാരമുണ്ട്.

ലീഗ് കപ്പ് ഫൈനലില്‍ സതംട്പണ്‍ സ്‌ട്രൈക്കര്‍ മനോലോ ഗാബിയാഡിനി നേടിയ ആദ്യ ഗോള്‍ ഓഫ് സൈഡ് വിധിച്ച് റഫറി റദ്ദാക്കിയിരുന്നു.

claudepuel

എന്നാല്‍, ഇത് ഓഫ് സൈഡായിരുന്നില്ലെന്ന് റീപ്ലേയില്‍ വ്യക്തമായി. മത്സരത്തില്‍ മുന്‍തൂക്കം നേടാനുള്ള സുവര്‍ണാവസരമാണ് സതംപ്ടണിന് റഫറി നിഷേധിച്ചത്. ഗാബിയാഡിനി ശരിക്കും മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. ഒരു ഗോള്‍ റഫറി തട്ടിയെടുക്കുകയാണ് ചെയ്തത്. വലിയ നിരാശ തോന്നുന്നു. ഈ ടീം ഏറെ കഠിനാധ്വാനം ചെയ്തു - ക്ലോഡ് പ്യൂള്‍ നിരാശ മറച്ചുവെക്കാതെ പറയുന്നു.

ഗാബിയാഡിനിയുടെ ഗോള്‍ നിഷേധിക്കപ്പെട്ടതിന് ശേഷമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ കയറിയത്.സതംപ്ടണിന്റെ പ്രകടനത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹൊസെ മൗറിഞ്ഞോ പ്രശംസിച്ചു. പ്യൂളിന്റെ ടീം മനോഹരമായി കളിച്ചു. അവര്‍ എക്‌സ്ട്രാ ടൈം അര്‍ഹിച്ചിരുന്നു. എണ്‍പത്തേഴാം മിനുട്ടില്‍ പിറകിലായത് തിരിച്ചുവരവ് അസാധ്യമാക്കി - മൗറിഞ്ഞോയും എതിരാളികളെ കുറിച്ച് നല്ലത് മാത്രം പറഞ്ഞു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അഭിനന്ദനം അര്‍ഹിക്കുന്നു. എന്റെ കുട്ടികള്‍ തോറ്റിട്ടില്ല, അവരും ജേതാക്കളെ പോലെയാണ് വെംബ്ലിയില്‍ നിന്ന് മടങ്ങിയത്. ഈ ടീം ഇനിയും മുന്നേറും- സതംപ്ടണ്‍ കോച്ച് ക്ലോഡ് പ്യൂള്‍ നിരാശയിലും ശുഭാപ്തി പ്രകടിപ്പിച്ചു.

Story first published: Wednesday, March 1, 2017, 8:51 [IST]
Other articles published on Mar 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+