Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ലീഗില്‍ കുതിപ്പ് തുടര്‍ന്ന് പിഎസ്ജി; ബുണ്ടസ്ലീഗയില്‍ ഡോര്‍ട്ട്മുണ്ടിന് തോല്‍വി

പാരിസ്: ഫ്രഞ്ച് ലീഗില്‍ ചാമ്പ്യന്‍നിരയാണ് പിഎസ്ജിയുടെ കുതിപ്പ് തുടരുന്നു.മോണ്ട്‌പെല്ലിയറെ എതിരില്ലാത്ത നാല് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. സ്വന്തം തട്ടകത്തിലാണ് പിഎസ്ജിയുടെ വമ്പന്‍ ജയം. 4-4-1-1 ഫോര്‍മേഷനിലിറങ്ങിയ മോണ്ട്‌പെല്ലിയറെ 4-2-3-1 ഫോര്‍മേഷനിലാണ് പിഎസ്ജി നേരിട്ടത്. ഇക്കാര്‍ഡി,മി മരിയ,നെയ്മര്‍,എംബാപ്പെ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയെല്ലാം ആദ്യ ഇലവനില്‍ത്തന്നെ പരിശീലകന്‍ മൗറീസ്യോ പൊച്ചറ്റീനോ കളത്തിലിറക്കി. 19ാം മിനുട്ടില്‍ ജൊനാസ് ഒമിലിന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് മോണ്ട്‌പെല്ലിയറിന് കളി തുടരേണ്ടി വന്നു.

34ാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പയുടെ അസിസ്റ്റില്‍ പിഎസ്ജി അക്കൗണ്ട് തുറന്നു. 60ാം മിനുട്ടില്‍ എംബാപ്പെയുടെ അസിസ്റ്റില്‍ നെയ്മറാണ് രണ്ടാം ഗോള്‍ നേടിയത്. 61ാം മിനുട്ടില്‍ മൗറോ ഇക്കാര്‍ഡി മൂന്നാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ ഇക്കാര്‍ഡിയുടെ അസിസ്റ്റില്‍ എംബാപ്പെ പിഎസ്ജിയുടെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കി. 73 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന പിഎസ്ജി അഞ്ചിനെതിരേ 26 ഗോള്‍ശ്രമമാണ് നടത്തിയത്. ജയത്തോടെ 45 പോയിന്റുമായി പിഎസ്ജി തലപ്പത്ത് തുടരുകയാണ്. 42 പോയിന്റുള്ള ലില്ലിയാണ് രണ്ടാം സ്ഥാനത്ത്. ലിയോന്‍,മൊണാക്കോ എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.

psgvsmontpellier

14 ഗോളും 6 അസിസ്റ്റുമായി ലീഗിലെ ടോപ് സ്‌കോററായി കെയ്‌ലിയന്‍ എംബാപ്പെ കുതിക്കുകയാണ്. പരിക്കേറ്റ് മത്സങ്ങള്‍ നഷ്ടമായ നെയ്മറിന്റെ പേരില്‍ നാല് ഗോളും മൂന്ന് അസിസ്റ്റുമാണുള്ളത്. ഇക്കാര്‍ഡി നാല് ഗോളും രണ്ട് അസിസ്റ്റുമാണ് സ്വന്തമാക്കിയത്.

ബുണ്ടസ്ലീഗയില്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് വീണ്ടും പരാജയപ്പെട്ടു. ഇത്തവണ മോച്ചെന്‍ഗ്ലാഡബാച്ചിനോട് 4-2നാണ് ഡോര്‍ട്ട്മുണ്ട് തോല്‍വി വഴങ്ങിയത്. ശക്തരായ ഡോര്‍ട്ട്മുണ്ടിനെതിരേ രണ്ടാം മിനുട്ടില്‍ത്തന്നെ മോച്ചെന്‍ഗ്ലാഡബാച്ച് ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനയില്‍ ഫൗള്‍ വിധിച്ചു. 11ാം മിനുട്ടില്‍ നിക്കോ എല്‍വിഡിയിലൂടെ മോച്ചെന്‍ഗ്ലാഡബാച്ച് ആദ്യം ലീഡെടുത്തപ്പോള്‍ 22,28 മിനുട്ടുകളില്‍ ഇര്‍ലിങ് ഹാലന്‍ഡ് ഡോര്‍ട്ട്മുണ്ടിനായി വലകുലുക്കി. 32ാം മിനുട്ടില്‍ നിക്കോ എല്‍വീഡി മോച്ചെന്‍ഗ്ലാഡബാച്ചിനെ ഒപ്പമെത്തിച്ചു.

monchengladbachvsborussiadortmund

രണ്ടാം പകുതിയില്‍ മോച്ചെന്‍ഗ്ലാഡബാച്ച് കളം കീഴടക്കുകയായിരുന്നു. 49ാം മിനുട്ടില്‍ റാമി ബെന്‍സിബൈനിയും 78ാം മിനുട്ടില്‍ മാര്‍ക്കസ് തുറാമും മോച്ചെന്‍ഗ്ലാഡബാച്ചിനായി വലകുലുക്കിയതോടെ ഡോര്‍ട്ട്മുണ്ടിന് മറുപടി ഇല്ലാതെയായി. 59 ശതമാനം പന്തടക്കത്തിലും 10 നെതിരേ 16 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നിന്നത് ഡോര്‍ട്ട്മുണ്ടാണെങ്കിലും ജയം മോച്ചെന്‍ഗ്ലാഡബാച്ചിനായിരുന്നു. മോച്ചെന്‍ഗ്ലാഡബാച്ച് നാലാം സ്ഥാനത്തും ഡോര്‍ട്ട്മുണ്ട് അഞ്ചാം സ്ഥാനത്തുമാണ്. ബയേണ്‍ മ്യൂണിക്ക് തലപ്പത്ത് തുടരുകയാണ്.

Story first published: Saturday, January 23, 2021, 10:55 [IST]
Other articles published on Jan 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+