പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്തുവിട്ട പി എസ് ജി ഫ്രഞ്ച് ലീഗ് വണ്ണിലും തകര്‍പ്പന്‍ ഫോം തുടരുന്നു. മാഴ്സെയുടെ തട്ടകത്തില്‍ പി എസ് ജി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ജയിച്ചു കയറിയത്. ആറാം മിനുട്ടില്‍ മാര്‍ക്വുഞ്ഞോസ് പി എസ് ജിയെ മുന്നിലെത്തിച്ചു. പതിനാറാം മിനുട്ടില്‍ ഉറുഗ്വെന്‍ സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയുടെ ഗോള്‍ (2-0).
ലുകാസ് മൗറ (50), ഡ്രാക്സലര്‍ (61), മറ്റിയൂഡി (72) എന്നിവരും സ്കോര്‍ ചെയ്തതോടെ ഫ്രഞ്ച് ചാമ്പ്യന്മാര് അഞ്ച് ഗോള്‍ ജയം ഉറപ്പാക്കി. എഴുപതാം മിനുട്ടില്‍ ഫാനിയാണ് മാഴ്സെയുടെ ആശ്വാസ ഗോളടിച്ചത്.പി എസ് ജിയുടെ ഈ തകര്‍പ്പന്‍ ജയം ചാമ്പ്യന്‍സ് ലീഗില്‍ റിട്ടേണ്‍ ലെഗിന് തയ്യാറെടുക്കുന്ന ബാഴ്സലോണ ടീമിന്റെ ഉറക്കം നഷ്ടപ്പെടുത്തും.പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ 4-0ന് ബാഴ്സ പരാജയപ്പെട്ടിരുന്നു.
ഗോള്‍ നില
മാഴ്സെ 1-5 പി എസ് ജി
സെയിന്റ് എറ്റീനെ 0-1 സിയെന്‍
ലിയോണ്‍ 5-0 മെറ്റ്സ്
പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്ക്രമത്തില്)
മൊണാക്കോ 27 62
പിഎസ്ജി 27 59
നിസെ 27 59
ലിയോണ്‍ 26 46
ബോര്‍ഡിയക്സ് 27 42