ബാഴ്സലോണ: പിഎസ്ജി സൂപ്പര്‍താരം നെയ്മര്‍ ബാഴ്സലോണ ക്ലബ്ബിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ക്ലബ്ബില്‍ കളിച്ചിരുന്ന കാലത്തെ വേതനം മുഴവനായി ലഭിച്ചില്ലെന്നുകാട്ടിയാണ് താരം കോടതിയെ സമീപിച്ചത്. 2017 ജൂലൈയിലെ ശമ്പളം ഉള്‍പ്പെടെ ഏതാണ്ട് 3.2 മില്യണ്‍ യൂറോ ലഭിക്കണമെന്നാണ് നെയ്മറുടെ ആവശ്യം. ദിവസങ്ങള്‍ക്ക് മുന്‍പ് നല്കിയ കേസിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
ഫ്രഞ്ച് ടീം പിഎസ്ജിയിലേക്ക് ചേക്കറിയതിനെ തുടര്‍ന്ന് ബാഴ്സലോണ ഇത്രയും പണം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് നെയ്മര്‍ പറയുന്നു. 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് കൂടുമാറിയത്. നേരത്തെ ബാഴ്സലോണ 64.4 മില്യണ്‍ യൂറോ തരണമെന്ന് ആവശ്യപ്പെട്ട് നെയ്മര്‍ മറ്റൊരു കേസ് നല്‍കിയിരുന്നു. 2021വരെയുള്ള കരാറുമായി ബന്ധപ്പെട്ടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ലോകകപ്പില്‍ എന്ത് കൊണ്ട് ധോണിയെ ഏഴാമനാക്കി? കംപ്യൂട്ടറിന് പിഴച്ചു, കാരണം റണ്ണൗട്ടെന്ന് ശാസ്ത്രി
വിഷയത്തില്‍ സപ്തംബറില്‍ ബാഴ്സലോണ കോടതി കേസ് പരിഗണിച്ചെങ്കിലും തീരുമാനമായില്ല. പിഎസ്ജിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് 20.75 മില്യണ്‍ യൂറോ നെയ്മര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് ബാഴ്സലോണയുടെ വാദം. പിഎസ്ജിയിലേക്ക് താരം പോയതോടെ ഈ പണം തങ്ങള്‍ക്ക് തിരികെ തരികയാണ് വേണമെന്നും ബാഴ്സലോണ വാദിക്കുന്നു. കേസ് പിന്നീട് പരിഗണിക്കും. ഇത്തവണ നെയ്മര്‍ ബാഴ്സലോണയിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും താരത്തെ വിട്ടുകിട്ടിയില്ല. ഇതിന് പിന്നാലെയാണ് നെയ്മര്‍ ബാഴ്സയ്ക്കെതിരെ പരാതിയുമായെത്തിയത്.