For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോപ്പ ഡെ ഫ്രാന്‍സ്; അരഡസന്‍ ഗോളുകളുമായി പിഎസ്ജി, സ്‌പെയ്‌നില്‍ അത്‌ലറ്റിക്

പാരിസ്: കോപ്പ ഡെ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ഡിജോണിനെ വീഴ്ത്തി പിഎസ്ജി സെമിയില്‍. 6-1 എന്ന വമ്പന്‍ സ്‌കോറിലാണ് പിഎസ്ജിയുടെ ജയം. മറ്റു കളികളില്‍ റെന്നസ് 3-0ത്തിന് ബെല്‍ഫോര്‍ട്ടിനേയും ലിയോണ്‍ എതിരില്ലാത്ത ഒരു ഗോളിന് മാഴ്‌സലെയേയും തോല്‍പ്പിച്ചു. എപിനെല്‍, സെന്റ് ഇറ്റിന്ന മത്സരം വെള്ളിയാഴ്ച നടക്കും. രണ്ട് സെല്‍ഫ് ഗോളുകളാണ് പിഎസ്ജിക്കെതിരെ ഡിജോണിന് വിനയായത്.

മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍തന്നെ ഡിജോണ്‍ സെല്‍ഫ് ഗോളിലൂടെ ലീഡ് വഴങ്ങി. വെസ്ലി ലൗട്ടാവോയാണ് സ്വന്തം പോസ്റ്റില്‍ ഗോളടിച്ചത്. എന്നാല്‍ ചൗയിയാര്‍ 13- മിനിറ്റില്‍ ഡിജോണിനായി ഗോള്‍ മടക്കി. തുടര്‍ന്ന് കിലിയന്‍ എംബാപ്പെ(44), തിയാഗോ സില്‍വ(50), പാബ്ലോ സരാബിയ(55, 90+1) എന്നിവര്‍ പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തു. ഡിജോണിന്റെ കൗലിബാലി(86)യുടെ സെല്‍ഫ് ഗോളും പിഎസ്ജിയുടെ ജയം എളുപ്പമാക്കി.

psg

സ്പാനിഷ് കോപ്പ ഡെല്‍ റെ സെമിയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോ ഗ്രനാഡയെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഇകര്‍ മുനിയന്‍(42) ആണ് വിജയഗോള്‍ നേടിയത്. ഇരു ടീമുകള്‍ തമ്മിലുള്ള രണ്ടാംപാദ മത്സരം മാര്‍ച്ച് 6ന് നടക്കും. മിറാന്‍ഡസും റയല്‍ സൊസിഡാഡും തമ്മിലാണ് മറ്റൊരു സെമി ഫൈനല്‍ മത്സരം. 10 വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇല്ലാത്ത കോപ്പ ഡെല്‍ റെ സെമി നടക്കുന്നത്.

Story first published: Thursday, February 13, 2020, 9:55 [IST]
Other articles published on Feb 13, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+