വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രഞ്ച് ലീഗ് കപ്പില്‍ പിഎസ്ജി ഫൈനലില്‍; കോപ്പ ഇറ്റാലിയോയില്‍ യുവന്റസ് സെമിയില്‍

പാരിസ്: ഫ്രഞ്ച് ലീഗ് കപ്പ് സെമി ഫൈനലില്‍ വമ്പന്‍ ജയത്തോടെ പിഎസ്ജി ഫൈനലിലെത്തി. നെയ്മറും എംബാപ്പെയും അടക്കമുള്ള മുന്‍നിര താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ റീംസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പിഎസ്ജി മറികടന്നത്. കോപ്പ ഇറ്റാലിയോയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ യുവന്റസും ജയം സ്വന്തമാക്കി. 3-1ന് റോമയെയാണ് യുവന്റസ് തോല്‍പ്പിച്ചത്.

മാര്‍ക്വീനോസ്(9), തന്‍ഗസ് കൊവാസ്സി(77) എന്നിവരാണ് പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തത്. ഗിസ്ലായിന്‍ കൊനന്റെ സെല്‍ഫ് ഗോളും പിഎസ്ജിക്ക് നേട്ടമായി. 31-ാം മിനിറ്റിലായിരുന്നു കോനന്‍ സ്വന്തം വലയില്‍ പന്തെത്തിച്ചത്. 73-ാം മിനിറ്റില്‍ മാര്‍ഷല്‍ മനേറ്റ്‌സി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ റീംസ് തോല്‍വി ഉറപ്പിച്ചിരുന്നു. സൂപ്പര്‍ താരങ്ങള്‍ പിഎസ്ജിക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ ലിയോണ്‍ ആണ് പിഎസ്ജിയുടെ എതിരാളി. രണ്ടാം സെമിയില്‍ 2-2 എന്ന നിലയില്‍ ലില്ലെയുമായി സമനിലയിലായതിനെ തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് ലിയോണ്‍ ജയിക്കുകയായിരുന്നു.

ഇന്ത്യ vs ന്യൂസിലാന്‍ഡ് ടി20: കണക്കുകള്‍ മറക്കൂ... കോലിപ്പട രണ്ടും കല്‍പ്പിച്ച്, ചരിത്രം തിരുത്തുമോ?ഇന്ത്യ vs ന്യൂസിലാന്‍ഡ് ടി20: കണക്കുകള്‍ മറക്കൂ... കോലിപ്പട രണ്ടും കല്‍പ്പിച്ച്, ചരിത്രം തിരുത്തുമോ?

psgvsreims

യുവന്റസിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ക്കൂടി തിളങ്ങി. 26-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയിലൂടെയാണ് യുവന്റസ് ലീഡ് നേടിയത്. റോഡ്രിഗോ ബെന്റന്‍കര്‍(38), ലിയനാര്‍ഡോ ബൊണുഷി(45+2) എന്നിവര്‍ ആദ്യ പകുതിയില്‍ തന്നെ ടീമിന് മൂന്ന് ഗോള്‍ ലീഡ് നല്‍കിയിരുന്നു. 50-ാം മിനിറ്റില്‍ ബഫണിന്റെ സെല്‍ഫ് ഗോളാണ് റോമയുടെ ആശ്വാസം. മറ്റൊരു മത്സരത്തില്‍ നാപ്പോളി ഒരു ഗോളിന് ലാസിയോയെ തോല്‍പ്പിച്ച് സെമിയിലെത്തി.

Story first published: Thursday, January 23, 2020, 13:57 [IST]
Other articles published on Jan 23, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X