Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ലീഗ് കപ്പ് പിഎസ് ജിക്ക്, പതിനാല് വര്‍ഷത്തെ മൊണാക്കോയുടെ കിരീട കാത്തിരിപ്പ് തുടരുന്നു !

പാരിസ്: ഫ്രഞ്ച് ലീഗ് കപ്പ് തുടരെ നാലാം വര്‍ഷവും പാരിസ് സെയിന്റ് ജെര്‍മെയിന്‍ സ്വന്തമാക്കി. ഫൈനലില്‍ മൊണാക്കോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജൂലിയന്‍ ഡ്രാക്‌സലര്‍, ഏഞ്ചല്‍ ഡി മരിയ എന്നിവര്‍ക്ക് പിന്നാലെ രണ്ടാം പകുതിയില്‍ ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയുടെ ഇരട്ടഗോളും ചേര്‍ന്നതോടെ പി എസ് ജി അപ്രതീക്ഷിതമായി തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന മൊണാക്കോയുടെ ഏക ഗോള്‍ തോമസ് ലെമാര്‍ നേടി. ഇരുപത് വാര അകലെ നിന്ന് ലെമാര്‍ നേടിയ ഗോളാണ് ഫൈനലിലെ മനോഹരമായ കാഴ്ച. ജര്‍മന്‍ താരം ഡ്രാക്‌സലര്‍ നാലാം മിനുട്ടില്‍ പി എസ് ജിയെ മുന്നിലെത്തിച്ചപ്പോള്‍ അതിന് മറുപടിയായിട്ടാണ് ലെമാറിന്റെ തകര്‍പ്പന്‍ സമനില ഗോള്‍. ഡ്രാക്‌സലര്‍ ഗോള്‍ നേടിയത് ഓഫ്‌സൈഡ് പൊസിഷനില്‍ നിന്നായിരുന്നു.

frenchleaguecup

2003ന് ശേഷം ഒരു പ്രധാന കിരീടം നേടാമെന്ന മൊണാക്കോയുടെ സ്വപ്‌നം തകര്‍ന്നടിഞ്ഞത് ഡി മാരിയയുടെ രണ്ടാം ഗോളോടെയാണ്. ലീഡ് നേടിയത് പി എസ് ജിക്ക് ആത്മവിശ്വാസം പകര്‍ന്നു. സീസണില്‍ 21 ഗോളുകള്‍ നേടി ഫോമിലുള്ള കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോ കിക്കോഫിന് മുമ്പ് പരുക്കേറ്റ് പിന്‍മാറിയത് മൊണാക്കോക്ക് വലിയ തിരിച്ചടിയായി. ഫ്രഞ്ച് ലീഗ് വണ്‍, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീട പ്രതീക്ഷയിലാണ് മൊണാക്കോ.

Story first published: Sunday, April 2, 2017, 11:57 [IST]
Other articles published on Apr 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+