വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ്: അത്‌ലറ്റികോയെ വീഴ്ത്തി... ഇഞ്ചുറിടൈമില്‍ പിഎസ്ജിക്ക് ജയം

കല്ലാന്‍ഗ് (സിംഗപ്പൂര്‍): ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്‌ന് (പിഎസ്ജി) നാടകീയ ജയം. ആവേശകരമായ പോരാട്ടത്തില്‍ സ്പാനിഷ് ഗ്ലാമര്‍ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിനെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.

psg

ഇഞ്ചുറിടൈമില്‍ നേടിയ ഗോളില്‍ പിഎസ്ജി 3-2ന് അത്‌ലറ്റികോയെ മറികടക്കുകയായിരുന്നു. കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ വിര്‍ജിലു പോസ്‌റ്റോലാച്ചിയാണ് തകര്‍പ്പന്‍ ഗോളിലൂടെ പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്. നേരത്തെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു (32ാം മിനിറ്റ്), മൗസ്സ ഡിയാബി (71) എന്നിവരാണ് പിഎസ്ജിക്കു വേണ്ടി വലകുലുക്കിയത്.

അത്‌ലറ്റികോയ്ക്കു വേണ്ടി വിക്ടാര്‍ മൊല്ലേജോ (75ാം മിനിറ്റ്) ലക്ഷ്യംകണ്ടപ്പോള്‍ രണ്ടാം ഗോള്‍ പിഎസ്ജി താരം ആന്റോയ്ന്‍ ബെര്‍നേഡയുടെ വക (86ാം മിനിറ്റ്) സെല്‍ഫ് ഗോളായിരുന്നു. ആദ്യ രണ്ട് മല്‍സരങ്ങളില്‍ തോറ്റ പിഎസ്ജിയുടെ ടൂര്‍ണമെന്റിലെ ആദ്യ വിജയം കൂടിയാണിത്.

Story first published: Tuesday, July 31, 2018, 13:56 [IST]
Other articles published on Jul 31, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X