Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീസീസണ്‍ മത്സരത്തില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി

ബോസ്റ്റണ്‍: യൂറോപ്യന്‍ ചാമ്പ്യന്മാരെന്ന പകിട്ടോടെ പുതിയ സീസണിലേക്ക് ഇറങ്ങുന്ന ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. സൗഹൃദ മത്സരത്തില്‍ സ്പാനിഷ് ടീം സെവിയ്യയോട് 2-1 എന്ന സ്‌കോറിനാണ് യര്‍ഗന്‍ ക്ലോപ്പിന്റെ ടീം തോല്‍വി ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ 76-ാം മിനിറ്റില്‍ ജോറിസ് ചുവപ്പുകാര്‍ഡുകണ്ടു പുറത്തായിട്ടും ലിവര്‍പൂളിന് എതിരാളികളെ തോല്‍പ്പിക്കാനായില്ല.

ലോകകപ്പ്: റായുഡുവിനെ എന്തിന് ഒഴിവാക്കി? പിന്നില്‍ കോലിയും ശാസ്ത്രിയും!! വെളിപ്പെടുത്തി പ്രസാദ്

ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ 37-ാം മിനിറ്റില്‍ നൊളിറ്റോയിലൂടെ സെവിയ്യയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍, 44-ാം മിനിറ്റില്‍ ഒറിഗിയുടെ ഗോളില്‍ ലിവര്‍പൂള്‍ സമനിലനേടി. മത്സരം പുരോഗമിക്കവെ കടുത്തൊരു ടാക്കിളിങ് നടത്തിയ സെവിയ്യ പ്രതിരോധനിര താരം ജോറിസ് പുറത്തുപോവുകയായിരുന്നു. ഇതോടെ മത്സരത്തില്‍ ആധിപത്യം നേടാന്‍ ലിവര്‍പൂളിന് അവസരം തെളിഞ്ഞെങ്കിലും മുതലെടുക്കാനായില്ല.

liverpoolvssevilla

കളി സമനിലയില്‍ കലാശിക്കുമെന്ന ഘട്ടത്തില്‍ അലക്‌സാണ്ട്രോ പോസോയിലൂടെ സെവിയ്യ വിജയഗോള്‍ നേടി. 90-ാം മിനിറ്റില്‍ എല്‍ ഹദാദിയുടെ പാസില്‍നിന്നായിരുന്നു പോസോയുടെ ഗോള്‍. പന്തടക്കത്തില്‍ പിന്നിലായെങ്കിലും ആക്രമണത്തില്‍ മുന്നിട്ടുനിന്നത് സെവിയ്യയാണ്. സെവിയ്യ 15 തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ 9 തവണ മാത്രമാണ് ലിവര്‍പൂള്‍ പ്രത്യാക്രമണം നടത്തിയത്.

Story first published: Monday, July 22, 2019, 14:38 [IST]
Other articles published on Jul 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+