For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി; 30 വര്‍ഷത്തിനിടെ ആദ്യമായി വാറ്റ്ഫഡിനോട് തോറ്റു

By Anwar Sadath

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. പുതിയ സീസണില്‍ അഞ്ചാം മത്സരത്തിനിറങ്ങിയ യുണൈറ്റഡ് ലീഗിലെ കുഞ്ഞന്മാരായ വാട്‌ഫോര്‍ഡിനോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നാണംകെട്ടത്. 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാട്‌ഫോര്‍ഡിനോടു തോല്‍വി വഴങ്ങുന്നത്.

34ാം മിനിറ്റില്‍ എറ്റീന്‍ കാപുവിന്റെ ഗോളിലൂടെ വാട്‌ഫോര്‍ഡാണ് ആദ്യം ലീഡെഡുത്തത്. 62-ാം മിനിറ്റില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡ് തിരിച്ചടിച്ചതോടെ മാഞ്ചസ്റ്റര്‍ വിജയഗോളിനായി ഇരമ്പിയാര്‍ത്തു. എന്നാല്‍, 83-ാം മിനിറ്റില്‍ യുവാന്‍ സുനിഗയിലൂടെ ലീഡ് നേടിയ വാട്‌ഫോര്‍ഡ് ഇഞ്ചുറി ടൈമില്‍ ട്രോയ് ഡീനെയുടെ ഗോളിലൂടെ മാഞ്ചസ്റ്ററിനെ നാണംകെടുത്തി.

Manchester United

സീസണില്‍ പുതിയ കോച്ച് ഹോസെ മൗറീന്യോയുടെ കീഴിലിറങ്ങിയ യുണൈറ്റഡ് ആദ്യ മൂന്നു മത്സരങ്ങളും ജയിച്ചിരുന്നു. എന്നാല്‍ നാലാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ ടീം വാട്‌ഫോര്‍ഡിനോടും അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ 9 പോയന്റുമായി ഏഴാംസ്ഥാനത്താണ്. അഞ്ചുമത്സരങ്ങളും ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ തലപ്പത്തുള്ളത്.

യുവേഫ കപ്പിലും കഴിഞ്ഞദിവസം യുണൈറ്റഡ് തോറ്റിരുന്നു. ഇതോടെ സൂപ്പര്‍ കോച്ച് ഹോസെ മൗറീന്യോ 2006 ഏപ്രിലിനുശേഷം തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ തോല്‍വി വഴങ്ങുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ചെല്‍സിയുടെ കോച്ചായിരുന്ന മൗറീന്യോ ടീം തുടര്‍ പരാജയം നേരിട്ടപ്പോഴാണ് രാജിവെച്ചത്. ഇതോടെ കഴിഞ്ഞ 32 മത്സരങ്ങളില്‍ മൗറീന്യോയ്ക്കു കീഴിലിറങ്ങിയ ടീമുകള്‍ 16 മത്സരങ്ങളിലും പരാജയപ്പെട്ടു.

Story first published: Monday, September 19, 2016, 5:52 [IST]
Other articles published on Sep 19, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+