Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സനലിനെ തകര്‍ത്ത് ടോട്ടനം, ലെസ്റ്റര്‍ സിറ്റിക്കും പിഎസ്ജിക്കും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ തോല്‍പ്പിച്ച് ടോട്ടനം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോസ് മൗറീഞ്ഞോയും ശിഷ്യന്മാരും വിജയം സ്വന്തമാക്കിയത്. ടോട്ടനത്തിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 4-4-2 ഫോര്‍മേഷനില്‍ ആഴ്‌സണല്‍ ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ടോട്ടനം കളത്തിലിറങ്ങിയത്. 13ാം മിനുട്ടില്‍ ടോട്ടനം ലീഡെടുത്തു. ഹാരി കെയ്‌നിന്റെ അസിസ്റ്റില്‍ സണ്‍ ഹ്യൂങ് മിന്നാണ് ടോട്ടനത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ ഹാരി കെയ്‌നാണ് ടോട്ടനത്തിനായി രണ്ടാം ഗോള്‍ നേടിയത്. 69 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാനും 6നെതിരേ 11 ഗോള്‍ശ്രമം നടത്തി ആക്രമണത്തില്‍ മുന്നിട്ട് നില്‍ക്കാനും ആഴ്‌സണലിന് സാധിച്ചെങ്കിലും ഗോളടിക്കാന്‍ മറന്നുപോയി. 24 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ടോട്ടനം. 13 പോയിന്റുള്ള ആഴ്‌സണല്‍ 15ാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനെ 2-1ന് തോല്‍പ്പിച്ചു. സന്ദര്‍ശകരായെത്തിയാണ് ലെസ്റ്ററിന്റെ ജയം. 5-3-2 ഫോര്‍മേഷനിലിറങ്ങിയ ഷെഫീല്‍ഡ് യുണൈറ്റഡിനെ 3-4-2-1 ഫോര്‍മേഷനില്‍ നേരിട്ട ലെസ്റ്റര്‍ 24ാം മിനുട്ടില്‍ ലീഡെടുത്തു. അയോസി പെരേസാണ് ലെസ്റ്ററിനായി വലകുലുക്കിയത്. എന്നാല്‍ രണ്ട് മിനുട്ടിനുള്ളില്‍ ഷെഫീല്‍ഡ് ഗോള്‍ മടക്കി. ഒലിവര്‍ മക്ബ്രൂനിയാണ് വലകുലുക്കിയത്. 90ാം മിനുട്ടില്‍ ജാമി വാര്‍ഡിയാണ് ലെസ്റ്ററിന്റെ വിജയ ഗോള്‍ നേടിയത്. 70 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലെസ്റ്റര്‍ നാലിനെതിരേ 13 ഗോള്‍ശ്രമവും നടത്തി. 21 പോയിന്റുള്ള ലെസ്റ്റര്‍ നാലാം സ്ഥാനത്താണ്. 20ാം സ്ഥാനത്താണ് ഷെഫീല്‍ഡ് യുണൈറ്റഡ്.

tottenham2

ഫ്രഞ്ച് ലീഗില്‍ മോന്റ്പില്ലിയറിനെ 3-1ന് പിഎസ്ജി തോല്‍പ്പിച്ചു. സന്ദര്‍ശകരായെത്തിയ പിഎസ്ജിയെ 33ാം മിനുട്ടില്‍ കോളിന്‍ ദാഗ്ബ മുന്നിലെത്തിച്ചു. 41ാം മിനുട്ടില്‍ സ്‌റ്റെഫി മഡിവിഡിയുടെ ഗോളില്‍ ആതിഥേയര്‍ സമനില പിടിച്ചപ്പോള്‍ മോയിസ് കീന്‍ 77ാം മിനുട്ടില്‍ പിഎസ്ജിക്ക് ലീഡ് സമ്മാനിച്ചു. ഇഞ്ചുറി ടൈമില്‍ കെയ്‌ലിയന്‍ എംബാപ്പെയാണ് പിഎസ്ജിയുടെ മൂന്നാം ഗോള്‍ നേടിയത്. 65 ശതമാനം പന്തടക്കത്തില്‍ പിഎസ്ജി മുന്നിട്ട് നിന്നെങ്കിലും 13നെതിരേ 17 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ മോന്റ്പില്ലിയര്‍ മുന്നിട്ടു നിന്നു. 28 പോയിന്റുമായി പിഎസ്ജി തലപ്പത്ത് തുടരുകയാണ്.

സീരി എയില്‍ ക്രൊറ്റോനിയെ 4-0ന് നാപ്പോളി തോല്‍പ്പിച്ചു. ലോറിന്‍സോ ഇന്‍സൈന്‍,ഹിര്‍വിങ് ലൊസാനോ,ഡിയോഗോ ഡിമ്മി,ആന്‍ഡ്രിയ പെറ്റഗാന എന്നിവരാണ് നാപ്പോളിക്കായി ലക്ഷ്യം കണ്ടത്. മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന്‍ ബോള്‍ഗാനയെ 3-1നും തോല്‍പ്പിച്ചു. 16ാം മിനുട്ടില്‍ റോമലു ലുക്കാക്കു,45ാം മിനുട്ടിലും 70ാം മിനുട്ടിലും അച്ചറഫ് ഹക്കിമി എന്നിവരാണ് ഇന്ററിനായി ലക്ഷ്യം കണ്ടപ്പോള്‍ 67ാം മിനുട്ടില്‍ ഇമ്മാനുവേല്‍ വിഗ്നാറ്റോയാണ് ബോള്‍ഗാനയുടെ ആശ്വാസ ഗോള്‍ നേടിയത്.

Story first published: Monday, December 7, 2020, 10:01 [IST]
Other articles published on Dec 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+