Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നാണംകെട്ട തോല്‍വി; ടോട്ടനാമിനു മുന്നില്‍ തകര്‍ന്നടിഞ്ഞു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരും ഗ്ലാമര്‍ ക്ലബ്ബുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കനത്ത തോല്‍വി. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ പുതിയ പവര്‍ഹൗസുകളായ ടോട്ടനം ഹോട്‌സ്പറിനു മുന്നിലാണ് റെഡ് ഡെവിള്‍സ് തകര്‍ന്നടിഞ്ഞത്.

ടോട്ടനം ഹോട്‌സ്പര്‍ 3- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 0

ടോട്ടനം ഹോട്‌സ്പര്‍ 3- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 0

സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ ടോട്ടനാമിന് മുന്നില്‍ കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സൂപ്പര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോ തന്ത്രങ്ങളോതുന്ന മാഞ്ചസ്റ്ററിനെ ടോട്ടനം തരിപ്പണമാക്കിയത്.

ലീഗ് സീസണില്‍ ടോട്ടനമിന്റെ ഹാട്രിക്ക് വിജയം കൂടിയാണിത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹോംഗ്രൗണ്ടില്‍ വഴങ്ങുന്ന 50ാം തോല്‍വി കൂടിയാണ് ടോട്ടനമിനെതിരേയുള്ളത്.

കെയ്ന്‍ തുടങ്ങി, ഡബിളടിച്ച് മൗറ പൂര്‍ത്തിയാക്കി

കെയ്ന്‍ തുടങ്ങി, ഡബിളടിച്ച് മൗറ പൂര്‍ത്തിയാക്കി

കളിയുടെ രണ്ടാംപകുതിയിലായിരുന്നു ടോട്ടനം മൂന്ന് തവണ മാഞ്ചസ്റ്ററിന്റെ ഗോള്‍വല കുലുക്കിയത്. 50ാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെ ഗോള്‍വേട്ടയ്ക്ക് ടോട്ടനം തുടക്കമിട്ടു.

പിന്നീട് ബ്രസീലിയന്‍ വിങര്‍ ലുകാസ് മൗറയുടെ ഊഴമായിരുന്നു. ഇരട്ട ഗോളുമായി മൗറ മിന്നിയപ്പോള്‍ മാഞ്ചസ്റ്റര്‍ സ്വന്തം തട്ടകത്തില്‍ തകര്‍ന്നടിയുകയായിരുന്നു. 52, 84 മിനിറ്റുകളിലാണ് മൗറ ടോട്ടനമിനു വേണ്ടി വലകുലുക്കിയത്.

മല്‍സരത്തില്‍ ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ലക്ഷ്യം കാണുന്നതില്‍ മാഞ്ചസ്റ്റര്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍, കിട്ടിയ അവസരങ്ങള്‍ ടോട്ടനം പരമാവധി മുതലാക്കി.

മാഞ്ചസ്റ്ററിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി

മാഞ്ചസ്റ്ററിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി

ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്. ആദ്യ മല്‍സരത്തില്‍ വെന്നിക്കൊടി നാട്ടിയ മാഞ്ചസ്റ്ററിനെ 2-3ന് ബ്രൈറ്റണ്‍ വീഴ്ത്തിയിരുന്നു.

തോല്‍വിയോടെ മാഞ്ചസ്റ്റര്‍ പോയിന്റ് പട്ടികയില്‍ 13 സ്ഥാനത്തേക്ക് വീണു. മാഞ്ചസ്റ്ററിനെതിരായ തകര്‍പ്പന്‍ വിജയത്തോടെ ടോട്ടനം പോയിന്റ് പ്ട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.

25 വര്‍ഷത്തിനു ശേഷം ഏറ്റവും മോശം തുടക്കം

25 വര്‍ഷത്തിനു ശേഷം ഏറ്റവും മോശം തുടക്കം

25 വര്‍ഷത്തിനു ശേഷം പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഏറ്റവും മോശം തുടക്കമാണിത്. 1992-93 സീസണിനു ശേഷം ആദ്യമായാണ് പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലും മാഞ്ചസ്റ്റര്‍ പരാജയം ഏറ്റുവാങ്ങുന്നത്.

മൊറീഞ്ഞോയ്ക്കും തിരിച്ചടി

മൊറീഞ്ഞോയ്ക്കും തിരിച്ചടി

പരിശീലക കരിയറില്‍ മൊറീഞ്ഞോയുടെ ഏറ്റവും മോശം തുടക്കം കൂടിയാണിത്. ആദ്യമായാണ് ഒരു ലീഗില്‍ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ മൊറീഞ്ഞോ പരിശീലിപ്പിക്കുന്ന ടീം പരാജയം ഏറ്റുവാങ്ങുന്നത്.

Story first published: Tuesday, August 28, 2018, 12:15 [IST]
Other articles published on Aug 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+