അവസാന മിനുട്ടില്‍ ടോട്ടനത്തെ സമനിലയില്‍ പിടിച്ച് എവര്‍ട്ടന്‍, ലെസ്റ്ററിന് ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് സമനില കുരുക്ക്. എവര്‍ട്ടനാണ് 1-1 ന് ടോട്ടനത്തെ സമനിലയില്‍ തളച്ചത്. അവസാന നിമിഷം വരെ ടോട്ടനം വിജയപ്രതീക്ഷയിലായിരുന്നെങ്കിലും ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടില്‍ സെന്‍ക് ടൊസുന്‍ നേടിയ ഗോളില്‍ എവര്‍ട്ടന്‍ സമനില ഒപ്പിക്കുകയായിരുന്നു. 63ാം മിനുട്ടില്‍ സണ്‍ഹ്യൂങ് മിന്നിന്റെ അസിസ്റ്റില്‍ ഡെലി അലിയാണ് ടോട്ടനത്തിനായി വലകുലുക്കിയത്.
79ാം മിനുട്ടില്‍ സണ്‍ഹ്യൂങ് മിന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും സ്പര്‍സിന് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ ശേഷവും മികച്ച പോരാട്ടമാണ് ടോട്ടനം പുറത്തെടുത്തത്. 13 പോയിന്റുള്ള ടോട്ടനം 11ാം സ്ഥാനത്താണ്. 11 പോയിന്റുള്ള എവര്‍ട്ടന്‍ 17ാം സ്ഥാനത്തും.

അതേ സമയം ആധികാരിക ജയമാണ് ലെസ്റ്റര്‍ സിറ്റി നേടിയത്. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലെസ്റ്റര്‍ തോല്‍പ്പിച്ചത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ലെസ്റ്റര്‍ രണ്ട് ഗോളും നേടിയത്. 57ാം മിനുട്ടില്‍ കാഗ്ലര്‍ സോയുന്‍സു ലെസ്റ്ററിന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ 88ാം മിനുട്ടില്‍ ജാമി വാര്‍ഡി ലെസ്റ്ററിനായി രണ്ടാം ഗോള്‍ നേടി. 23 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നാം സ്ഥാനത്താണ്. ക്രിസ്റ്റല്‍ ഒമ്പതാം സ്ഥാനത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications