Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗിന് കൊടിയേറി; ഉദ്ഘാടന മല്‍സരത്തില്‍ മാഞ്ചസ്റ്ററിന് വിജയത്തുടക്കം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2018-19 സീസണിന് ആവേശകരമായ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ ജേതാക്കളായ ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. മാഞ്ചസ്റ്ററിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ 2-1നാണ് ലെസ്റ്ററിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ മൂന്ന് പോയിന്റ് കരസ്ഥമാക്കാനും റെഡ് ഡെവിള്‍സിന് കഴിഞ്ഞു. തോറ്റെങ്കിലും മികച്ച പോരാട്ട വീര്യമാണ് ലെസ്റ്റര്‍ മല്‍സരത്തില്‍ കാഴ്ചവച്ചത്.

പോഗ്ബ, ലുക്ക് ഷോ ചിറികിലേറി റെഡ് ഡെവിള്‍സ്

കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ഫ്രഞ്ച് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയിലൂടെ മാഞ്ചസ്റ്റര്‍ ആദ്യ ഗോള്‍ നേടി. അലെക്‌സിസ് സാഞ്ചസിന്റെ ഷോട്ട് ബോക്‌സിനുള്ളില്‍ വച്ച് ലെസ്റ്റര്‍ താരം ഡാനിയേല്‍ അമാര്‍ട്ടിയുടെ കൈയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്ന് മാഞ്ചസ്റ്ററിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു.

news

പെനാല്‍റ്റി കിക്കെടുത്ത പോഗ്ബ അനായാസം ഗോളാക്കി മാറ്റുകയായിരുന്നു. 83ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലെഫ്റ്റ്ബാക്ക് ലുക്ക് ഷോ മാഞ്ചസ്റ്ററിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. യുവാന്‍ മാട്ടയുടെ പാസ് ലെസ്റ്റര്‍ പ്രതിരോധത്തെയും ഗോളിയെയും കബളിപ്പിച്ച് ഷോ മനോഹരമായ ഗോള്‍ കണ്ടെത്തുകയായിരുന്നു. സീനിയര്‍ കരിയറില്‍ ഷോയുടെ കന്നി ഗോള്‍ നേട്ടം കൂടിയായിരുന്നു ഇത്.

പൊരുതി കളിച്ച് ലെസ്റ്റര്‍... ലക്ഷ്യംകണ്ടത് വാര്‍ഡി

മല്‍സരത്തില്‍ അനായാസമായിരുന്നില്ല മാഞ്ചസ്റ്ററിന്റെ വിജയം. മല്‍സരത്തിലുടനീളം മാഞ്ചസ്റ്ററിനൊപ്പം നല്‍ക്കുന്ന പ്രകടനമാണ് ലെസ്റ്റര്‍ കാഴ്ചവച്ചത്. മൂന്നാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയതിനു ശേഷം ലെസ്റ്റര്‍ മനോഹരമായാണ് കളിച്ചത്. കളിയുടെ 40 മിനിറ്റു വരെ മാഞ്ചസ്റ്റര്‍ ഗോള്‍മുഖത്ത് ലെസ്റ്റര്‍ നിരന്തരം ഭീഷണി ഉയര്‍ത്തി. എന്നാല്‍, മാഞ്ചസ്റ്റര്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹയുടെയും പ്രതിരോധനിരയുടെയും ചെറുത്ത് നില്‍പ്പ് ലെസ്റ്ററിന്റെ ഗോള്‍ ശ്രമങ്ങള്‍ വിഫലമാക്കി കൊണ്ടിരുന്നു.

കളിയുടെ രണ്ടാംപകുതിയിലും ചില മികച്ച മുന്നേറ്റങ്ങള്‍ ലെസ്റ്റര്‍ നടത്തി. എന്നാല്‍, ലെസ്റ്ററിന്റെ ശ്രമം ഫലം കണ്ടത് കളിയുടെ ഇഞ്ചുറി ടൈമിലായിരുന്നു. 63ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ജാമി വാര്‍ഡിയാണ് കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബ്ാക്കിനില്‍ക്കേ ലെസ്റ്ററിന്റെ ഏക ഗോള്‍ തിരിച്ചടിച്ചത്. റിക്കാര്‍ഡോ പെരെയ്‌റ നല്‍കിയ ക്രോസ് മാഞ്ചസ്റ്ററിന്റെ ഗോള്‍ പോസ്റ്റില്‍ തട്ടി തെറിച്ചു. പന്ത് റീബൗണ്ടായി ലഭിച്ചത് വാര്‍ഡിക്കായിരുന്നു. ഹെഡ്ഡറിലൂടെ വാര്‍ഡി ഗോളാക്കി മാറ്റുകയും ചെയ്തു.

Story first published: Saturday, August 11, 2018, 11:51 [IST]
Other articles published on Aug 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+