Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ് കൈമാറ്റ ജാലകത്തിന്റെ തീയ്യതി പുറത്ത്; നിര്‍ണ്ണായക നീക്കങ്ങളുമായി ക്ലബ്ബുകള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കൈമാറ്റ ജാലകത്തിന്റെ തീയ്യതി പുറത്ത്.10 ആഴ്ച നീണ്ടുനില്‍ക്കുന്ന കൈമാറ്റ ജാലകം ജൂലൈ 27നാണ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 5ന് കൈമാറ്റ ജാലകത്തിന് പൂട്ട് വീഴുകയും ചെയ്യും. ഔദ്യോഗികമായി തീയ്യതി പുറത്തുവന്നതോടെ നിര്‍ണ്ണായക നീക്കത്തിന് തയ്യാറെടുക്കുകയാണ് ക്ലബ്ബുകള്‍. പല കൂടുമാറ്റ അഭ്യൂഹങ്ങള്‍ക്കും ഈ കാലയളവില്‍ വിരാമമാകും.

കൈമാറ്റ ജാലകം നേരത്തെ തുറക്കേണ്ടതായിരുന്നെങ്കിലും മൂന്ന് മാസത്തെ കോവിഡ് ഇടവേളയെത്തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്തംബര്‍ 12ന് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കും. അതിനാല്‍ത്തന്നെ പുതിയ സീസണെ മുന്നില്‍ക്കണ്ടാവും ടീമുകള്‍ കരുക്കള്‍ നീക്കുക.

premierleague

ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരം ജാഡോന്‍ സാഞ്ചോ കൈമാറ്റ ജാലകത്തില്‍ ടീമുകള്‍ നോട്ടമിട്ടിരിക്കുന്ന താരമാണ്. ഡോര്‍ട്ട്മുണ്ടിനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന സാഞ്ചോയെ പ്രധാനമായും മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ക്ലബ്ബുകളാണ് ലക്ഷ്യം വഹിക്കുന്നത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വരവോടെ യുണൈറ്റഡ് കരുത്തുറ്റ ടീമായി മാറിക്കഴിഞ്ഞു. സാഞ്ചോയെ ടീമിലെത്തിക്കാനുള്ള താല്‍പര്യം നേരത്തെ തന്നെ യുണൈറ്റഡ് കോച്ച് സോള്‍ഷെയര്‍ അറിയിച്ചിരുന്നു. അതേ സമയം ടോട്ടനം കോച്ച് ജോസ് മൗറീഞ്ഞോയ്ക്കും സാഞ്ചോയെ താല്‍പ്പര്യമുണ്ട്. സീസണില്‍ മോശം പ്രകടനം പുറത്തെടുത്ത ടോട്ടനത്തിന് വരും സീസണില്‍ മികച്ച താരങ്ങളുടെ ആവിശ്യമുണ്ടെന്ന് മൗറീഞ്ഞോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ചെല്‍സിയുടെ വില്യനാണ് കൈമാറ്റ ജാലകത്തില്‍ പ്രമുഖ ക്ലബ്ബുകള്‍ ലക്ഷ്യം വെക്കുന്ന മറ്റൊരു താരം. 31കാരനായ വില്യന്‍ മൂന്ന് വര്‍ഷത്തെ കരാര്‍ ചെല്‍സിയോട് ആവിശ്യപ്പെട്ടെങ്കിലും ക്ലബ്ബ് അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നാണ് ദി സണ്ണിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വില്യന്‍ ക്ലബ്ബ് വിട്ടാല്‍ ടോട്ടനമാണ് പ്രധാനമായും വില്യനെ സ്വന്തമാക്കാന്‍ മുന്നിലുള്ളത്. വിങ്ങറായ വില്യന്‍ മൗറീഞ്ഞോയുടെ ഇഷ്ട താരങ്ങളിലൊരാളാണ്. വില്യനായി ആഴ്‌സണലും രംഗത്തുണ്ട്. കൂടാതെ ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ഈ ബ്രസീല്‍ താരത്തിനെ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നതായാണ് വിവരം.

ടോട്ടനം സ്‌ട്രൈക്കര്‍ ഹാരി കെയ്‌നെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.ഇക്കാര്യം ഗോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്‌ലറ്റികോ മാഡ്രിഡ് താരം തോമസ് പാര്‍ട്ടിയെ ആഴ്‌സണലും സ്വന്തമാക്കുമെന്നാണ് വിവരം. അതേ സമയം അലക്‌സീസ് സാഞ്ചസിനെ മാഞ്ചസ്റ്റര്‍ യുണൈറ്റ് കൈവിട്ടേക്കും.നിലവില്‍ വായ്പയില്‍ ഇന്റര്‍ മിലാനുവേണ്ടിയാണ് സാഞ്ചസ് കളിക്കുന്നത്.

Story first published: Thursday, July 16, 2020, 9:17 [IST]
Other articles published on Jul 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+