Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിരവധി ചെല്‍സി താരങ്ങള്‍ക്ക് കോവിഡ്, ആശങ്കയോടെ ആരാധകര്‍; റിപ്പോര്‍ട്ട്

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തെ ആശങ്കപ്പെടുത്തി പുതിയ കോവിഡ് വ്യാപനത്തിന്റെ റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയുടെ നിരവധി താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. പ്രീ സീസണിന് മുന്നോടിയായി ടീമുകളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പരിശീലനം നടത്തുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് നിരവധി ചെല്‍സി താരങ്ങളുടെ കോവിഡ് ഫലം പോസിറ്റീവായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ താരങ്ങളുടെ പേരോ മറ്റ് വിവരങ്ങളോ വ്യക്തമല്ല. ഇക്കാര്യത്തെക്കുറിച്ച് ചെല്‍സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിലെ നിയമ പ്രകാരം കോവിഡ് പോസിറ്റീവായാല്‍ താരങ്ങളെ 10 ദിവസം ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. പിന്നീട് പരിശോധനിച്ച് രോഗമില്ലെന്ന് ഉറപ്പായാല്‍ മാത്രമെ തിരിച്ചുവരാന്‍ സാധിക്കു. പ്രീ സീസണ് മുന്നോടിയായുള്ള പരിശോധനയില്‍ ഷെഫീല്‍ഡ് യുണൈറ്റഡ്,ബ്രൈറ്റണ്‍,വെസ്റ്റ് ഹാം ടീം താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

chelseaflag

ബയോ ബളില്‍ സുരക്ഷയൊരുക്കിയാണ് ടീമുകള്‍ താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. കൂടാതെ ശരീര അകലം കൃത്യമായി പാലിക്കാനും ശ്രമിക്കണമെന്നാണ് നിര്‍ദേശം. എന്തായാലും കോവിഡ് വ്യാപനം ഇപ്പോഴും ശക്തമായി തുടരുന്നത് കായിക ലോകത്ത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അവസാന സീസണില്‍ മാര്‍ച്ച് 10 മുതല്‍ സ്റ്റേഡിയങ്ങള്‍ അടച്ചിടേണ്ടി വന്നിരുന്നു.

ജൂലൈയിലാണ് പിന്നെ മത്സരങ്ങള്‍ ആരംഭിച്ചത്. അപ്പോഴും ശക്തമായ കോവിഡ് നിയമങ്ങള്‍ പാലിച്ച് അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍ നടത്തിയത്. ഈ സീസണിലും സമാന അവസ്ഥ ഉണ്ടായേക്കുമെന്നാണ് സൂചന. കാണികളില്ലാതെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തുന്നത് താരങ്ങളുടെ പ്രകടന മികവിനെ മാത്രമല്ല ബാധിക്കുന്നത് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് സംഘാടകര്‍ക്ക് നേരിടേണ്ടി വരുന്നത്.

ഫ്രാങ്ക് ലംപാര്‍ഡ് പരിശീലകനായുള്ള ചെല്‍സി അവസാന സീസണിലെ നാലാം സ്ഥാനക്കാരാണ്. വരുന്ന സീസണിന് മുന്നോടിയായി യുവതാരങ്ങളെ ടീമിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ലംപാര്‍ഡ്. നിലവില്‍ കൈമാറ്റ ജാലകം തുറന്നിരിക്കുകയാണ്. അതിനാല്‍ത്തന്നെ ടീമുകള്‍ക്ക് ഇഷ്ടതാരങ്ങളെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. സെപ്റ്റംബര്‍ 12നാണ് പുതിയ സീസണ്‍ ആരംഭിക്കുക. യര്‍ഗന്‍ ക്ലോപ് പരിശീലകനായുള്ള ലിവര്‍പൂളാണ് നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍. മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്താണ്. ബാഴ്‌സലോണയില്‍ നിന്ന് മെസ്സി സിറ്റിയിലേക്കെത്തിയാല്‍ വരുന്ന സീസണില്‍ എതിരാളികള്‍ക്ക് സിറ്റിയെ വീഴ്ത്തുക വലിയ വെല്ലുവിളിയാവും.

Story first published: Thursday, August 27, 2020, 17:27 [IST]
Other articles published on Aug 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+