വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം, ചെല്‍സിക്ക് സമനില; ലാലിഗയില്‍ റയല്‍ മാഡ്രിഡ് പൊരുതി നേടി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് തോറ്റ യുണൈറ്റഡ് രണ്ടാം മത്സരത്തില്‍ ബ്രൈറ്റണെ 3-2നാണ് തോല്‍പ്പിച്ചത്. അവസാന മിനുട്ടിലെ പെനാല്‍റ്റിയാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. ബ്രൈറ്റണില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ ഇരുകൂട്ടരും ശക്തമായ പോരാട്ടം കാഴ്ചവെച്ചു. 40ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി നീല്‍ മൗപേ ബ്രൈറ്റണെ മുന്നിലെത്തിച്ചപ്പോള്‍ 43ാം മിനുട്ടില്‍ ലെവിസ് ഡങ്കിന്റെ സെല്‍ഫ് ഗോളിലൂടെ യുണൈറ്റഡ് ആദ്യ ഗോള്‍ മടക്കി.

യുണൈറ്റഡിന് ജയം

52ാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചെങ്കിലും ഓഫ് സൈഡാണെന്ന് വാറിലൂടെ വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു. 55ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് വഴിയൊരുക്കിയപ്പോള്‍ റാഷ്‌ഫോര്‍ഡ് പന്ത് പോസ്റ്റിലെത്തിച്ചു. ലീഡ് വഴങ്ങിയതോടെ പൊരുതിക്കളിച്ച ബ്രൈറ്റണ്‍ ഇഞ്ചുറി ടൈമില്‍ സോളമന്‍ മാര്‍ച്ചിന്റെ ഗോളില്‍ സമനില പിടിച്ചപ്പോള്‍ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലാക്കി ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന് ജയം സമ്മാനിക്കുകയായിരുന്നു.

ചെല്‍സി-വെസ്റ്റ് ബ്രോം

മറ്റൊരു മത്സരത്തില്‍ കരുത്തരായ ചെല്‍സിയെ വെസ്റ്റ് ബ്രോം 3-3 സമനിലയില്‍ കുരുക്കി. ആദ്യ മത്സരത്തില്‍ ബ്രൈറ്റണെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ലിവര്‍പൂളിനോട് ചെല്‍സി തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് ദുര്‍ബലരായ വെസ്റ്റ്‌ബ്രോമിന് മുന്നില്‍ ചെല്‍സിക്ക് സമനില പങ്കിടേണ്ടി വന്നത്. ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ചെല്‍സി രണ്ടാം പകുതിയില്‍ തിരിച്ചടിച്ചത്.

4ാംമിനുട്ടിലും 25ാം മിനുട്ടിലും കാലും റോബിന്‍സന്‍ വെസ്റ്റ്‌ബ്രോമിനായി ലക്ഷ്യം കണ്ടപ്പോള്‍ കെയ്ല്‍ ബാര്‍ട്ട്‌ലി ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച ചെല്‍സിക്കുവേണ്ടി 55ാം മിനുട്ടില്‍ മാസന്‍ മൗണ്ട് ആദ്യ ഗോള്‍ മടക്കിയപ്പോള്‍ 70ാം മിനുട്ടില്‍ കാലും ഹഡ്‌സന്‍ ഒഡോയി രണ്ടാം ഗോളും സമ്മാനിച്ചു. ഇഞ്ചുറി ടൈമില്‍ താമി എബ്രഹാമിന്റെ ഗോളാണ് ചെല്‍സിക്ക് ആശ്വാസ സമനില സമ്മാനിച്ചത്.

എവര്‍ട്ടന്‍

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന്‍ 2-1ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. 10ാം മിനുട്ടില്‍ ഡൊമിനിക് കാല്‍വര്‍ട്ട് ലെവിനും 40ാം മിനുട്ടില്‍ റിച്ചാര്‍ലിസണും എവര്‍ട്ടനായി വലകുലുക്കിയപ്പോള്‍ ക്രിസ്റ്റല്‍ പാലസിനായി കൊയൂറ്റിയാണ് ആശ്വാസ ഗോള്‍ നേടിയത്. ബേണ്‍ലിയെ 1-0ന് സതാംപ്റ്റണും പരാജയപ്പെടുത്തി.

ലാലിഗ

ലാലിഗയില്‍ റയല്‍ മാഡ്രിഡ് കടുത്ത പോരാട്ടത്തിനൊടുവിലാണ് ബെറ്റിസിനെ 3-2ന് തോല്‍പ്പിച്ചത്. 14ാം മിനുട്ടില്‍ വാല്‍വര്‍ഡെയിലൂടെ റയല്‍ മുന്നിലെത്തിയെങ്കിലും 35ാം മിനുട്ടിലെ എയ്‌സാ മാന്‍ഡിയുടെയും 37ാം മിനുട്ടിലെ വില്യം കര്‍വാല്‍ഹോ എന്നിവരുടെയും ഗോളിന്റെ കരുത്തില്‍ ബെറ്റിസ് ലീഡെടുത്തു.48ാം മിനുട്ടില്‍ എമേഴ്‌സണിന്റെ സെല്‍ഫ് ഗോളിന്റെ കരുത്തില്‍ റയല്‍ സമനില പിടിച്ചു.

67ാം മിനുട്ടില്‍ എമേഴ്‌സണ് ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ 10പേരായി ബെറ്റിസ് ചുരുങ്ങി. 82ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി സെര്‍ജി റാമോസാണ് റയലിന് ജയം സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ റയല്‍ സോസിഡാഡിനോട് റയല്‍ മാഡ്രിഡ് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.

Story first published: Sunday, September 27, 2020, 9:47 [IST]
Other articles published on Sep 27, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X