Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Premier League: പുതുവര്‍ഷത്തില്‍ വിജയത്തോടെ തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എവര്‍ട്ടന് കാലിടറി

മാഞ്ചസ്റ്റര്‍: 2021ലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആസ്റ്റന്‍ വില്ലയെ 2-1നാണ് യുണൈറ്റഡ് നിര വീഴ്ത്തിയത്. സ്വന്തം തട്ടകത്തില്‍ 4-1-2-1-2 ഫോര്‍മേഷനില്‍ യുണൈറ്റഡ് ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ആസ്റ്റന്‍ വില്ല കളത്തിലിറങ്ങിയത്. തുടക്ക സമയത്ത് മികച്ച പ്രതിരോധം തീര്‍ക്കാന്‍ ആസ്റ്റന്‍ വില്ലയ്ക്ക് സാധിച്ചെങ്കിലും 40ാം മിനുട്ടില്‍ യുണൈറ്റഡ് സ്‌കോര്‍ ബോര്‍ഡ് തുറന്നു. ആരോന്‍ വാന്‍ ബിസാക്കയുടെ അസിസ്റ്റില്‍ അന്തോണി മാര്‍ഷ്യലാണ് യുണൈറ്റഡിനായി വലകുലുക്കിയത്.

ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ യുണൈറ്റഡിന് സാധിച്ചെങ്കിലും 58ാം മിനുട്ടില്‍ ആസ്റ്റന്‍ വില്ല ഗോള്‍മടക്കി. ബെര്‍ട്ടാന്‍ഡ് ട്രയോറിയാണ് ആസ്റ്റന്‍ വില്ലക്കായി വലകുലുക്കിയത്. 61ാം മിനുട്ടിലാണ് യുണൈറ്റഡ് വിജയഗോള്‍ നേടിയത്. പെനാല്‍റ്റിയെ ബ്രൂണോ ഫെര്‍ണാണ്ടസ് ലക്ഷ്യം പിഴക്കാതെ വലയിലെത്തിക്കുകയായിരുന്നു. 51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് ആസ്റ്റന്‍ വില്ലയാണെങ്കിലും 15നെതിരേ 19 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ യുണൈറ്റഡ് തന്നെ മുന്നിട്ട് നിന്നു.

manchesterunited

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് യുണൈറ്റഡ്. 16 മത്സരത്തില്‍ നിന്ന് 33 പോയിന്റാണ് അവരുടെ സമ്പാദ്യം. തുല്യ പോയിന്റുള്ള ലിവര്‍പൂള്‍ ഗോള്‍ശരാശരിയിലാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. അടുത്ത മത്സരത്തില്‍ ലിവര്‍പൂള്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ യുണൈറ്റഡ് തലപ്പത്തേക്കെത്തും. ബ്രൂണോ ഫെര്‍ണാണ്ടസ് ടീമിലെത്തിയതോടെയാണ് യുണൈറ്റഡ് മുന്നേറ്റം നടത്താന്‍ തുടങ്ങിയത്. 11 ഗോളും 7 അസിസ്റ്റും നിലവില്‍ താരം നേടി. 13 ഗോളും 3 അസിസ്റ്റും നടത്തിയ മുഹമ്മദ് സലാഹാണ് നിലവില്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതുള്ളത്.

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന് തോല്‍വിയോടെ തുടങ്ങേണ്ടി വന്നു. വെസ്റ്റ് ഹാമാണ് ഏക പക്ഷീയമായ ഒരു ഗോളിന് എവര്‍ട്ടനെ വീഴ്ത്തിയത്. മികച്ച ഫോമിലായിരുന്ന എവര്‍ട്ടന് പ്രതീക്ഷിക്കാതെ ലഭിച്ച തിരിച്ചടിയാണ് ഈ തോല്‍വി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിന്റെ 86ാം മിനുട്ടില്‍ തോമസ് സൗസീക്കാണ് വെസ്റ്റ് ഹാമിന്റെ വിജയ ഗോള്‍ നേടിയത്. 60 ശതമാനം പന്തടക്കത്തില്‍ എവര്‍ട്ടന്‍ മുന്നിട്ട് നിന്നപ്പോള്‍ 10നെതിരേ 11 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ വെസ്റ്റ് ഹാമാണ് ആധിപത്യം കാട്ടിയത്.

തോറ്റെങ്കിലും 29 പോയിന്റുള്ള എവര്‍ട്ടന്‍ നാലാം സ്ഥാനത്തുണ്ട്. 26 പോയിന്റുള്ള വെസ്റ്റ്ഹാം നാലാം സ്ഥാനത്താണ്. ഇത്തവണ പ്രമുഖ ടീമുകളെല്ലാം ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നതിനാല്‍ പോയിന്റ് പട്ടികയില്‍ വ്യക്തമായ ആധിപത്യം അവകാശപ്പെടാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

Story first published: Saturday, January 2, 2021, 8:45 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+