വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗില്‍ സിറ്റി വീണ്ടും ഒന്നാമത്, ചെല്‍സിക്കു ജയം; സിദാനെത്തിയിട്ടും റയലിന് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കാര്‍ഡിഫ് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറ്റിയുടെ കുതിപ്പ്. മറ്റു മത്സരങ്ങളില്‍ ചെല്‍സി മൂന്നു ഗോളുകള്‍ക്ക് ബ്രൈറ്റനെയും ടോട്ടനം രണ്ടു ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെയും തോല്‍പ്പിച്ചു.

manchestercity

ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ലിവര്‍പൂളിനെ മറികടക്കാന്‍ ജയം അനിവാര്യമായിരുന്ന സിറ്റി പതിവുശൈലിയില്‍ ആക്രമിച്ചു കളിച്ചാണ് കാര്‍ഡിഫിനെ കീഴടക്കിയത്. കെവിന്‍ ഡിബ്രുയിന്‍(6), ലിറോയ് സാനെ(44) എന്നിവരാണ് സിറ്റിയുടെ ഗോള്‍ സ്‌കോറര്‍മാര്‍. മത്സരത്തില്‍ 80 ശതമാനത്തോളം പന്തടക്കം കാട്ടിയ സിറ്റിക്ക് കൂടുതല്‍ ഗോളുകള്‍ കണ്ടെത്താനായില്ല.

ആദ്യ നാലില്‍ ഇടംപിടിക്കാന്‍ ശ്രമം നടത്തുന്ന ചെല്‍സി ആഗ്രഹിച്ച ജയമാണ് സ്വന്തമാക്കിയത്. ഒലിവര്‍ ജിറൂഡ്(38), ഈഡന്‍ ഹസാര്‍ഡ്(60), ലോഫ്റ്റസ് ചീക്ക്(63) എന്നിവര്‍ ചെല്‍സിക്കായി ഗോളുകള്‍ നേടി. 32 മത്സരങ്ങളില്‍നിന്നും 63 പോയന്റോടെ ചെല്‍സി അഞ്ചാംസ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ടോട്ടനം സണ്‍ ഹെങ് മിന്‍(55), ക്രിസ്റ്റിയന്‍ എറിക്‌സണ്‍(80) എന്നിവരുടെ ഗോളുകളില്‍ ക്രിസ്റ്റല്‍ പാലസിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

വിജയങ്ങളില്‍ സെഞ്ച്വറിയടിച്ച് മുംബൈ ഇന്ത്യന്‍സ്; ചെന്നൈക്കുപോലും ഇല്ലാത്ത റെക്കോര്‍ഡ് വിജയങ്ങളില്‍ സെഞ്ച്വറിയടിച്ച് മുംബൈ ഇന്ത്യന്‍സ്; ചെന്നൈക്കുപോലും ഇല്ലാത്ത റെക്കോര്‍ഡ്

ലാ ലീഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും തോല്‍വി വഴങ്ങി. സിനദിന്‍ സിദാന്‍ മടങ്ങിയെത്തിയിട്ടും റയല്‍ 2-1 എന്ന സ്‌കോറിന് വലന്‍സിയയോടാണ് തോറ്റത്. ഗോണ്‍സാലോ ഗുഡെസ്(35), ഗാരെ(83) എന്നിവര്‍ വലന്‍സിയയ്ക്കായി ഗോള്‍ നേടിയപ്പോള്‍ മത്സരം തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കരിം ബെന്‍സിമ റയലിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.

Story first published: Thursday, April 4, 2019, 10:50 [IST]
Other articles published on Apr 4, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X