Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹണ്ടേഴ്‌സ്ഫീല്‍ഡിനെ തകര്‍ത്ത് ലിവര്‍പൂള്‍ വീണ്ടും ഒന്നാമത്; സിറ്റിക്ക് സമ്മര്‍ദ്ദം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ലിവര്‍പൂളിന്റെ കുതിപ്പ്. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഹണ്ടേഴ്‌സ്ഫീല്‍ഡിനെ ഏകപക്ഷീയമായ 5 ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്. ഇതോടെ ഒരു മത്സരം അധികം കളിച്ച ലിവര്‍പൂളിന് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ രണ്ട് പോയന്റിന്റെ ലീഡ് നേടാനായി.

liverpool

നബി കെയ്റ്റയുടെ അതിവേഗ ഗോളാണ് മത്സരത്തിന്റെ സവിശേഷത. കളി ആരംഭിച്ച് 15-ാം സെക്കന്റില്‍ കെയ്റ്റ എതിര്‍പോസ്റ്റില്‍ പന്തെത്തിച്ചു. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ എക്കാലത്തെയും വേഗതയേറിയ ഗോള്‍ കൂടിയാണിത്. സാദിയോ മാനെ(23, 66), മുഹമ്മദ് സല(45+1, 83) എന്നിവരുടെ ഇരട്ടഗോളുകളും ലിവര്‍പൂളിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ആന്‍ഫീല്‍ഡിലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരാളികളെ ഒരവസരത്തിലും കളിയിലേക്ക് തിരിച്ചുവരാന്‍ ലിവര്‍പൂള്‍ അവസരം നല്‍കിയില്ല. പന്തടക്കത്തില്‍ ആധിപത്യം സ്ഥാപിച്ച ടീം എല്ലാംതികഞ്ഞ മത്സരമാണ് പുറത്തെടുത്തത്. ജയത്തോടെ 29 വര്‍ഷമായി കിട്ടാക്കനിയായ ലീഗ് കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷ ലിവര്‍പൂളിനുണ്ട്.

ഞായറാഴ്ച ബേണ്‍ലിക്കെതിരെ കളിക്കാനിറങ്ങുന്ന സിറ്റി കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും. മത്സരത്തില്‍ തോല്‍വിയോ സമനിലയോ പിണഞ്ഞാല്‍ സിറ്റിയുടെ കിരീടമോഹം ഏറെക്കുറെ ഇല്ലാതാകും. 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിന് ഇനി രണ്ട് കളികള്‍ മാത്രമാണ് ശേഷിക്കുന്നത്. സിറ്റിക്ക് മൂന്ന് മത്സരങ്ങളും ബാക്കിയുണ്ട്. 91 പോയന്റോടെ ലിവര്‍പൂളും 89 പോയന്റുമായി സിറ്റിയും കടുത്ത പോരാട്ടമാണ് അവസാന മത്സരങ്ങളില്‍ കാഴ്ചവെക്കുന്നത്.

Story first published: Saturday, April 27, 2019, 11:02 [IST]
Other articles published on Apr 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+