For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂളിനും ചെല്‍സിക്കും ജയം, ടോട്ടനത്തിന് തോല്‍വി, ലാലിഗയില്‍ ബില്‍ബാവോയെ തകര്‍ത്ത് ബാഴ്‌സ

ലണ്ടന്‍/ബാഴ്‌സലോണ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളും ചെല്‍സിയും വിജയിച്ചപ്പോള്‍ ടോട്ടനത്തിന് തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ വെസ്റ്റ് ഹാമിനെ 3-1നാണ് തോല്‍പ്പിച്ചത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ നാല് ഗോളും പിറന്നത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ വെസ്റ്റ് ഹാമിനെ 4-3-1-2 ഫോര്‍മേഷനില്‍ നേരിട്ട ലിവര്‍പൂള്‍ 57ാം മിനുട്ടില്‍ മുഹമ്മദ് സലാഹിലൂടെയാണ് അക്കൗണ്ട് തുറന്നത്. 68ാം മിനുട്ടില്‍ സലാഹ് വീണ്ടും ലക്ഷ്യം കണ്ടു.

84ാം മിനുട്ടില്‍ വിജിനാല്‍ഡും മൂന്നാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ 87ാം മിനുട്ടില്‍ ക്രയ്ഗ് ഡൗസനാണ് വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോള്‍ നേടിയത്. 67 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലിവര്‍പൂള്‍ എട്ടിനെതിരേ 14 ഗോള്‍ശ്രമവുമായി ആക്രമണത്തിലും കരുത്ത് കാട്ടി.ജയത്തോടെ 40 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്കെത്തി.

മറ്റൊരു മത്സരത്തില്‍ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സിയും തോല്‍പ്പിച്ചു. ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 40ാം മിനുട്ടില്‍ കാലും ആസ്പിലിക്യൂറ്റയുടെ ഗോളിലാണ് ആതിഥേയര്‍ ലീഡെടുത്തത്. 84ാം മിനുട്ടില്‍ മാര്‍ക്കോ അലോന്‍സോ ചെല്‍സിയുടെ രണ്ടാം ഗോളും സ്വന്തമാക്കി. 71 ശതമാനം പന്തടക്കത്തില്‍ ആധിപത്യവും 1നെതിരേ 19 ഗോള്‍ശ്രമവുമായി ആക്രമണത്തിലും ചെല്‍സി മികച്ച് നിന്നു. 33 പോയിന്റുള്ള ചെല്‍സി ഏഴാം സ്ഥാനത്താണ്.

chelsea

അതേ സമയം ലെസ്റ്റര്‍ സിറ്റിയെ ലീഡ്‌സ് 3-1ന് അട്ടിമറിച്ചു. സ്വന്തം തട്ടകത്തിലാണ് ലെസ്റ്ററിന് കാലിടറിയത്. 13ാം മിനുട്ടില്‍ ഹാര്‍വി ബേര്‍ണസിന്റെ ഗോളില്‍ ലെസ്റ്ററാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 15ാം മിനുട്ടില്‍ സ്റ്റുവര്‍ട്ട് ഡല്ലാസ് ലീഡ്‌സിനായി ഗോള്‍മടക്കി.70ാം മിനുട്ടില്‍ പാട്രിക് ബാംഫോര്‍ഡും 84ാം മിനുട്ടില്‍ ജാക്ക് ഹാരിസനും ലീഡ്‌സിനായി ലക്ഷ്യം കണ്ടു. 39 പോയിന്റുള്ള ലെസ്റ്റര്‍ നാലാം സ്ഥാനത്താണ്. ലീഡ്‌സ് 12ാം സ്ഥാനത്തും.

അതേ സമയം ബ്രൈറ്റന്‍ ഏക പക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനത്തെ തോല്‍പ്പിച്ചത്. 17ാം മിനുട്ടില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡാണ് ബ്രൈറ്റനിന്റെ വിജയ ഗോള്‍ നേടിയത്. പന്തടക്കത്തില്‍ 57 ശതമാനം മുന്നിട്ട് നിന്നത് ടോട്ടനം ആണെങ്കിലും എട്ടിനെതിരേ 16 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ബ്രൈറ്റന്‍ കരുത്ത് കാട്ടി. 33 പോയിന്റുള്ള ടോട്ടനം ആറാം സ്ഥാനത്തും 21 പോയിന്റുള്ള ബ്രൈറ്റന്‍ 17ാം സ്ഥാനത്തുമാണ്.

ലാലിഗയില്‍ അത്‌ലറ്റികോ ബില്‍ബാവോയെ 2-1നാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. തട്ടകത്തിലാണ് ബാഴ്‌സലോണയുടെ വിജയം. 20ാം മിനുട്ടില്‍ ലയണല്‍ മെസ്സി ബാഴ്‌സലയെ മുന്നിലെത്തിച്ചപ്പോള്‍ 49ാം മിനുട്ടില്‍ ജോര്‍ദി അലാബയുടെ സെല്‍ഫ് ഗോളില്‍ അത്‌ലറ്റികോ ബില്‍ബാവോ ഗോള്‍ മടക്കി. 74ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാന്റെ ഗോളിലാണ് ബാഴ്‌സലോണ വിജയ ഗോള്‍ നേടിയത്. ജയത്തോടെ 40 പോയിന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

Story first published: Monday, February 1, 2021, 11:25 [IST]
Other articles published on Feb 1, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+