For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗ്: ടോട്ടനത്തെ തളച്ച് ലിവര്‍പൂള്‍, കോപ്പാ ഇറ്റാലിയയില്‍ നാപ്പോളി സെമിയില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശ മത്സരത്തില്‍ ടോട്ടനത്തെ കീഴടക്കി ലിവര്‍പൂള്‍. ടോട്ടനത്തിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 3-1നാണ് ലിവര്‍പൂളിന്റെ ജയം.തോല്‍വി അറിയാതെ അഞ്ച് മത്സരങ്ങള്‍ പിന്നിട്ട ടോട്ടനത്തിന് മൂക്കുകയറിടാന്‍ യര്‍ഗന്‍ ക്ലോപിന്റെ ശിഷ്യന്മാര്‍ക്കായി. ജോസ് മൗറീഞ്ഞോ പരിശീലകനായുള്ള ടോട്ടനം 3-4-3 ഫോര്‍മേഷന്‍ പിന്തുടര്‍ന്നപ്പോള്‍ 4-3-3 ഫോര്‍മേഷനിലാണ് ലിവര്‍പൂള്‍ ഇറങ്ങിയത്.

ലിവര്‍പൂള്‍

മൂന്നാം മിനുട്ടില്‍ത്തന്നെ സണ്‍ഹ്യൂങ് മിന്‍ ടോട്ടനത്തിനായി ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡ് വിധിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ ലിവര്‍പൂളാണ് ആദ്യം അക്കൗണ്ട് തുറന്നത്. 47ാം മിനുട്ടില്‍ ട്രന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് ലിവര്‍പൂളിന്റെ ലീഡ് ഉയര്‍ത്തി. 49ാം മിനുട്ടില്‍ പെറി ഇമിലി ഹോജ്ബര്‍ഗ് ടോട്ടനത്തിന്റെ അക്കൗണ്ട് തുറന്നു. എന്നാല്‍ 65ാം മിനുട്ടില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി സാദിയോ മാനെ ലിവര്‍പൂളിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. 51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലിവര്‍പൂള്‍ 3നെതിരേ 14 ഗോള്‍ശ്രമമാണ് നടത്തിയത്.

ലിവര്‍പൂള്‍

ശക്തരായ നിരകളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്നതോടെ ആവേശകരമായാണ് പ്രീമിയര്‍ ലീഗ് മുന്നോട്ട് പോകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ 20 മത്സരത്തില്‍ നിന്ന് 37 പോയിന്റുമായി നാലാം സ്ഥാനത്താണ്. 19 മത്സരത്തില്‍ നിന്ന് 41 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്താണ്. 20 മത്സരത്തില്‍ നിന്ന് 40 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തും 20 മത്സരത്തില്‍ നിന്ന് 39 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തുമാണ്. 19 മത്സരത്തില്‍ നിന്ന് 33 പോയിന്റുള്ള ടോട്ടനം ആറാം സ്ഥാനത്താണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഏറെ നാളുകള്‍ക്ക് ശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്രയും ശക്തമായ പ്രകടനം കാഴ്ചവെക്കുന്നത്. ബ്രൂണോ ഫെര്‍ണാണ്ടസ്,പോള്‍ പോഗ്ബ തുടങ്ങിയവരെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നു. അവസാന മത്സരത്തില്‍ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോറ്റത് വലിയ നാണക്കേടായി.

നാപ്പോളി

കോപ്പാ ഇറ്റാലിയയില്‍ കരുത്തരായ നാപ്പോളി സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ സ്പീസിയയെ 4-2ന് തോല്‍പ്പിച്ചാണ് നാപ്പോളിയുടെ മുന്നേറ്റം. ഇരു ടീമും 4-3-3 ഫോര്‍മേഷന്‍ പിന്തുടര്‍ന്ന മത്സരത്തില്‍ അഞ്ചാം മിനുട്ടില്‍ കൗലിബാലി നാപ്പോളിയെ മുന്നിലെത്തിച്ചു.20ാം മിനുട്ടില്‍ ഹിര്‍വിങ് ലോസാനോ നാപ്പോളിയുടെ ലീഡ് ഉയര്‍ത്തിയപ്പോള്‍ 30ാം മിനുട്ടില്‍ പിയോട്ടര്‍ സിലിന്‍സ്‌കി മൂന്നാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.

നാപ്പോളി


40ാം മിനുട്ടില്‍ ഇലിഫ് ഇല്‍മാസ് നാപ്പോളിക്കായി നാലാം ഗോളും നേടി. 70ാം മിനുട്ടില്‍ ഇമ്മാനുവല്‍ ക്വാര്‍ട്‌സിന്‍ ഗ്യാസിയും 73ാം മിനുട്ടില്‍ ജെന്നാറോ അക്കാംപോറയുമാണ് സ്പീസിയക്കായി വലകുലുക്കിയത്. 55 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് സ്പീസിയയാണെങ്കിലും നാലിനെതിരേ 14 ഗോള്‍ശ്രമം നടത്തി ആക്രമണത്തില്‍ നാപ്പോളി കരുത്ത് കാട്ടി.

Story first published: Friday, January 29, 2021, 8:27 [IST]
Other articles published on Jan 29, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+