For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ടോട്ടനത്തെ സമനിലയില്‍ തളച്ച് വോള്‍വ്‌സ്; ലിവര്‍പൂളിനും സമനില കുരുക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി വെസ്റ്റ് ബ്രോം. ഇരു ടീമും ഓരോ ഗോള്‍ വീതമാണ് നേടിയത്. തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട് 19ാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോം ലിവര്‍പൂളിന്റെ തട്ടകത്തിലെത്തിയാണ് സമനില പിടിച്ചതെന്നതാണ് ശ്രദ്ധേയം. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ലിവര്‍പൂളിനെ 4-5-1 ഫോര്‍മേഷനിലാണ് വെസ്റ്റ് ബ്രോം നേരിട്ടത്.

12ാം മിനുട്ടില്‍ ലീഡെടുക്കാന്‍ ലിവര്‍പൂളിനായി. മാറ്റിപിന്റെ അസിസ്റ്റില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിനായി വലകുലുക്കിയത്. 82ാം മിനുട്ടില്‍ സിമി അജായിയാണ് വെസ്റ്റ് ബ്രോമിനായി സമനില ഗോള്‍ നേടിയത്. 78 ശതമാനം പന്തടക്കത്തിലും 5നെതിരേ 17 ഗോള്‍ശ്രമവുമായി ആക്രമണത്തിലും ലിവര്‍പൂളാണ് മുന്നിട്ട് നിന്നതെങ്കിലും ജയിക്കാനായില്ല. 32 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റി,ചെല്‍സി,ആഴ്‌സണല്‍ തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം ആദ്യ നാലിന് പുറത്താണ്.

liverpoolvswestbrom

മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ വോള്‍വ്‌സ് 1-1 സമനിലയില്‍ കുടുക്കി. മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ത്തന്നെ അക്കൗണ്ട് തുറന്നിട്ടും ടോട്ടനത്തിന് വിജയിക്കാനായില്ല എന്നതാണ് ദൗര്‍ഭാഗ്യകരം. സന്ദര്‍ശകരായെത്തിയ ടോട്ടനം 3-4-1-2 ഫോര്‍മേഷനിലിറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ആതിഥേയരായ വോള്‍വ്‌സ് ഇറങ്ങിയത്. ഒന്നാം മിനുട്ടില്‍ ബെന്‍ ഡേവിസിന്റെ അസിസ്റ്റില്‍ ടാന്‍ഗ്യു എന്‍ഡോബിലി ടോട്ടനത്തെ മുന്നിലെത്തിച്ചപ്പോള്‍ 86ാം മിനുട്ടില്‍ റൊമെയ്ന്‍ സെയ്‌സിന്റെ ഗോളിലാണ് വോള്‍വ്‌സ് സമനില പിടിച്ചത്. 55 ശതമാനം പന്തടക്കത്തിലും 6നെതിരേ 11 ഗോള്‍ശ്രമവുമായി ആക്രമണത്തിലും വോള്‍വ്‌സ് മുന്നിട്ട് നിന്നു. 26 പോയിന്റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്താണ്. 21 പോയിന്റുള്ള വോള്‍വ്‌സ് 11ാം സ്ഥാനത്തും.

wolvesvstottenham

വെസ്റ്റ്ഹാം-ബ്രൈറ്റന്‍ മത്സരവും സമനിലയിലാണ് കലാശിച്ചത്. ഇരു ടീമും 2-2 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബ്രൈറ്റണ്‍ കളി കൈവിട്ടത്. 44ാം മിനുട്ടില്‍ നീല്‍ മൗപേ ബ്രൗറ്റനെ മുന്നിലെത്തിച്ചപ്പോള്‍ 60ാം മിനുട്ടില്‍ ബെഞ്ചമിന്‍ ജോണ്‍സന്‍ വെസ്റ്റ്ഹാമിനെ ഒപ്പമെത്തിച്ചു. 70ാം മിനുട്ടില്‍ ലെവിസ് ഡങ്ക് ബ്രൈറ്റനെ വീണ്ടും മുന്നിലെത്തിച്ചപ്പോള്‍ 82ാം മിനുട്ടില്‍ തോമസ് സൗസീക്ക് വെസ്റ്റ്ഹാമിന് സമനില സമ്മാനിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ലീഡ്‌സ് ബേണ്‍ലിയെ 1-0ന് തോല്‍പ്പിച്ചു. അഞ്ചാം മിനുട്ടില്‍ പാട്രിക്ക് ബാംഫോര്‍ഡാണ് ലീഡ്‌സിനായി വലകുലുക്കിയത്.

Story first published: Monday, December 28, 2020, 10:18 [IST]
Other articles published on Dec 28, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+