Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ വീഴ്ത്തി ലെസ്റ്റര്‍ സിറ്റി, സീരി എയില്‍ യുവന്റസിന് സമനില കുരുക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശ മത്സരത്തില്‍ കരുത്തരായ ആഴ്‌സണലിനെ പരാജയപ്പെടുത്തി ലെസ്റ്റര്‍ സിറ്റി. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏക പക്ഷീയമായ ഒരു ഗോളിനാണ് ലെസ്റ്റര്‍ ഗണ്ണേഴ്‌സിനെ വീഴ്ത്തിയത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ആഴ്‌സണലിനെ 3-4-2-1 ഫോര്‍മേഷനിലാണ് ലെസ്റ്റര്‍ നേരിട്ടത്. 80ാം മിനുട്ടില്‍ സെന്‍ഗിസ് അണ്ടറിന്റെ അസിസ്റ്റില്‍ ജാമി വാര്‍ഡിയാണ് ലെസ്റ്ററിനായി വിജയ ഗോള്‍ നേടിയത്.

ലെസ്റ്റര്‍ ഉയര്‍ന്നു

57 ശതമാനം പന്തടക്കത്തിലും 6നെതിരേ 12 ഗോള്‍ശ്രമവുമായി ആക്രമണത്തിലും ആഴ്‌സണല്‍ മുന്നിട്ട് നിന്നെങ്കിലും ഭാഗ്യം മാത്രം തുണച്ചില്ല. ജയത്തോടെ ഒമ്പതാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് ലെസ്റ്റര്‍ ഉയര്‍ന്നു. 6 മത്സരത്തില്‍ നിന്ന് 9 പോയിന്റുള്ള ആഴ്‌സണല്‍ 10ാം സ്ഥാനത്താണ്. നിലവില്‍ 13 പോയിന്റുള്ള എവര്‍ട്ടനും ലിവര്‍പൂളുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

എവര്‍ട്ടനെ സതാംപ്റ്റണ്‍ ഞെട്ടിച്ചു

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടനെ സതാംപ്റ്റണ്‍ ഞെട്ടിച്ചു. സീസണില്‍ ഗംഭീര പ്രകടനം നടത്തുന്ന എവര്‍ട്ടനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് സതാംപ്റ്റന്‍ പരാജയപ്പെടുത്തിയത്. സീസണിലെ എവര്‍ട്ടനിന്റെ ആദ്യ തോല്‍വിയാണിത്. 27ാം മിനുട്ടില്‍ ജെയിംസ് വാര്‍ഡ് പ്രൗസ് സതാംപ്റ്റണെ മുന്നിലെത്തിച്ചപ്പോള്‍ 35ാം മിനുട്ടില്‍ ആദംസാണ് സതാംപ്റ്റണായി രണ്ടാം ഗോള്‍ നേടിയത്.

ഹാമേഷ് റോഗ്രിഗസ്,ഇവോബി തുടങ്ങിയ പ്രമുഖരെല്ലാം ഉള്‍പ്പെട്ട ടീമിനെയാണ് സതാംപ്റ്റണ്‍ എതിരില്ലാതെ പരാജയപ്പെടുത്തിയത്. 54 ശതമാനം പന്തടക്കത്തിലും 6നെതിരേ 13 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നില്‍ക്കാന്‍ സതാംപ്റ്റണ് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. 72ാം മിനുട്ടില്‍ എവര്‍ട്ടന്റെ ലൂക്കാസ് ഡിഗ്നിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നിരുന്നു. ആഞ്ചലോട്ടിയുടെ പരിശീലനത്തിന് കീഴില്‍ മനോഹര പ്രകടനമാണ് നിലവില്‍ എവര്‍ട്ടന്‍ കാഴ്ചവെക്കുന്നത്.

ലിവര്‍പൂള്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ 2-1നും പരാജയപ്പെടുത്തി

നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ 2-1നും പരാജയപ്പെടുത്തി. ഈ സീസണിലും മികച്ച പ്രകടനത്തോടെ തുടങ്ങിയ ലിവര്‍പൂള്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് വിജയം പിടിച്ചെടുത്തത്. 13ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി സാന്‍ഡര്‍ ബെര്‍ജി ഷെഫീല്‍ഡിനെ മുന്നിലെത്തിച്ചു. 41ാം മിനുട്ടിലാണ് ലിവര്‍പൂള്‍ സമനില പിടിച്ചത്. റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിനായി വലകുലുക്കിയത്. 63ാം മിനുട്ടില്‍ മുഹമ്മദ് സലാഹ് ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് വിധിക്കുകയായിരുന്നു.എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ സാദിയോ മാനെയുടെ അസിസ്റ്റില്‍ ഡിയോഗോ ജോറ്റ ലിവര്‍പൂളിന്റെ വിജയ ഗോള്‍ നേടി.

സീരി എ

സീരി എയില്‍ വെറോന യുവന്റസിനെ 1-1 സമനിലയില്‍ തളച്ചു. നിലവിലെ ചാമ്പ്യന്മാരായ യുവന്റ്‌സ് 45ാം മിനുട്ടില്‍ അല്‍വാരോ മൊറാറ്റയിലൂടെ ലീഡ് നേടിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് വ്യക്തമായതിനാല്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. 60ാം മിനുട്ടില്‍ ആന്‍ഡ്രിയ ഫാവിലി വെറോനയെ മുന്നിലെത്തിച്ചപ്പോള്‍ ഡീഗന്‍ കുലുസെസ്‌കി യുവന്റസിന് സമനില സമ്മാനിക്കുകയായിരുന്നു. 9 പോയിന്റുള്ള യുവന്റസ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

Story first published: Monday, October 26, 2020, 10:48 [IST]
Other articles published on Oct 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+