For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും ലെസ്റ്റര്‍ സിറ്റിക്കും സമനില കുരുക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ലെസ്റ്റര്‍ സിറ്റിക്കും സമനിലക്കുരുക്ക്. ചെല്‍സിയെ ആസ്റ്റന്‍വില്ലെയാണ് 1-1 സമനിലയില്‍ കുരുക്കിയത്. ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് ലംപാര്‍ഡിനും ശിഷ്യന്മാര്‍ക്കും സമനില വഴങ്ങേണ്ടി വന്നത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ചെല്‍സിയെ 4-2-3-1 ഫോര്‍മേഷനിലാണ് ആസ്റ്റന്‍വില്ല നേരിട്ടത്. 34ാം മിനുട്ടില്‍ ചില്‍വെല്ലിന്റെ അസിസ്റ്റില്‍ ഒലിവര്‍ ജിറൗഡ് ചെല്‍സിയെ മുന്നിലെത്തിച്ചു.

ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ ചെല്‍സിക്ക് സാധിച്ചെങ്കിലും 50ാം മിനുട്ടില്‍ ആസ്റ്റന്‍വില്ല ഗോള്‍മടക്കി. അന്‍വര്‍ എല്‍ ഖാസിയാണ് ആസ്റ്റന്‍ വില്ലയ്ക്കായി വലകുലുക്കിയത്. പിന്നീട് ഇരു ടീമിന്റെയും മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്താതെ അവസാനിച്ചതോടെ 1-1 സമനില പങ്കിട്ട് മടങ്ങേണ്ടി വന്നു. 64 ശതമാനം പന്തടക്കിവെച്ച ചെല്‍സി 10നെതിരേ 16 ഗോള്‍ശ്രമം നടത്തിയെങ്കിലും വിജയം അകന്നുനിന്നു. 26 പോയിന്റുള്ള ആസ്റ്റന്‍ വില്ല നിലവില്‍ അഞ്ചാം സ്ഥാനത്തും തുല്യ പോയിന്റ് തന്നെയുള്ള ചെല്‍സി ആറാം സ്ഥാനത്തുമാണ്.

chelseavsastonvilla

മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോടാണ് ലെസ്റ്റര്‍ സിറ്റി 1-1 സമനില വഴങ്ങിയത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ലെസ്റ്റര്‍ സിറ്റിയെ 4-4-2 ഫോര്‍മേഷനിലാണ് ക്രിസ്റ്റല്‍ പാലസ് നേരിട്ടത്. 19ാം മിനുട്ടില്‍ ലെസ്റ്ററിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും വലയിലെത്തിക്കാന്‍ കിലീച്ചി ഇഹനാച്ചോയ്ക്ക് സാധിക്കാതെ വന്നതാണ് ടീമിന് തിരിച്ചടിയായത്. 58ാം മിനുട്ടില്‍ വില്‍ഫ്രഡ് സാഹയുടെ ഗോളില്‍ ക്രിസ്റ്റല്‍ പാലസാണ് ആദ്യം ലീഡെടുത്തത്. തോല്‍വി ഒഴിവാക്കാന്‍ പൊരുതിയ ലെസ്റ്റര്‍ സിറ്റിക്കായി 83ാം മിനുട്ടില്‍ ഹാര്‍വി ബേനിസാണ് വലകുലുക്കിയത്. 29 പോയിന്റുള്ള ലെസ്റ്റര്‍ രണ്ടാം സ്ഥാനത്താണ്. 19 പോയിന്റുള്ള ക്രിസ്റ്റല്‍ പാലസ് 13ാം സ്ഥാനത്തും.

32 പോയിന്റുള്ള ലിവര്‍പൂളാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ലെസ്റ്റര്‍ രണ്ടാം സ്ഥാനത്തും എവര്‍ട്ടന്‍ മൂന്നാം സ്ഥാനത്തുമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് നാലാം സ്ഥാനത്ത്. ചെല്‍സി ആറാം സ്ഥാനത്താണ്. മുന്നിട്ട് നിന്നിരുന്ന ടോട്ടനം നിലവില്‍ ഏഴാം സ്ഥാനത്താണ്. മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി എട്ടാം സ്ഥാനത്താണെന്നതാണ് ശ്രദ്ധേയം. ആഴ്‌സണല്‍ 15ാം സ്ഥാനത്താണ്.

അടുത്ത മത്സരത്തില്‍ ചെല്‍സിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി. ടോട്ടനം ഫുള്‍ഹാമിനെ നേരിടുമ്പോള്‍ ബ്രൈറ്റനാണ് ആഴ്‌സണലിന്റെ എതിരാളി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വോള്‍വ്‌സിനെയും ലിവര്‍പൂള്‍ ന്യൂകാസിലിനെയും നേരിടും.

Story first published: Tuesday, December 29, 2020, 9:48 [IST]
Other articles published on Dec 29, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+